ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം കണ്ണുകുര്‍ശ്ശിയില്‍ ദമ്പതികള്‍ വെട്ടേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കി. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി പി.കെ.എം. സെയ്താലി, നാര്‍കോട്ടിക് വിഭാഗം ഡിവൈ.എസ്.പി സോജന്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. ചെര്‍പ്പുളശ്ശേരി സി.ഐ ദീപക്കുമാര്‍, പട്ടാമ്പി സി.ഐ പി.എസ്. സുരേഷ്, ശ്രീകൃഷ്ണപുരം എസ്.ഐ കെ. കൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ട്.
ചിരപ്പത്ത് വടക്കേക്കര വീട്ടില്‍ ഗോപാലകൃഷ്ണന്‍, തങ്കമണി ദമ്പതികളുടെ മരണം ചൊവ്വാഴ്ച രാവിലെയാണ് നാട്ടുകാര്‍ അറിഞ്ഞത്. രണ്ട് മൃതദേഹങ്ങളും കിടപ്പുമുറിയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു.
ഗോപാലകൃഷ്ണന്‍െറ മുഖം വെട്ടി വികൃതമാക്കിയിരുന്നു. മുതുകില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുള്ളതായി പൊലീസ് പറഞ്ഞു. തങ്കമണിയുടെ തലയുടെ പിന്‍ഭാഗവും ചെവിയുടെ മുകളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ഇരുവര്‍ക്കും പത്തിലധികം വെട്ടേറ്റതായും പൊലീസ് പറഞ്ഞു.
സി.ഐമാര്‍ക്കും എസ്.ഐക്കും പ്രത്യേകം ചുമതലകള്‍ നല്‍കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. സമീപവാസികള്‍ ഉള്‍പ്പെടെയുള്ള പലരും പൊലീസ് നിരീക്ഷണത്തിലാണ്. മറ്റുതലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി സെയ്താലി പറഞ്ഞു. മരണം നടന്ന വീട്ടില്‍ ബുധനാഴ്ചയും പൊലീസ് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.