പാലക്കാട് കൊലപാതകം: പ്രതികളുടെ സി.പി.എം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ഏറെ പഴയത് -ജില്ലാ സെക്രട്ടറി

പാലക്കാട്: മലമ്പുഴ കുന്നംകാട് സി.പി.എം പ്രവർത്തകർ ഷാജഹാൻ വധക്കേസിലെ പ്രതികളാരും ഒരുകാലത്തും സി.പി.എം അംഗങ്ങളായിരുന്നില്ലെന്ന് പാർട്ടി ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. പ്രതികളുടെ സി.പി.എം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ഏറെ പഴയതാണ്. കഴിഞ്ഞ ഒരുവർഷമായി പ്രതികൾക്ക് സി.പി.എമ്മുമായി ബന്ധമില്ല. ആർ.എസ്​.എസിന്‍റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ട്​.

ചില പ്രതികളുടെ കുടുംബം സി.പി.എം അനുഭാവികളായിരുന്നു. സി.പി.എം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ബി.ജെ.പി പ്രചരിപ്പിക്കുന്ന ദുഷ്ടലാക്കോടെയാണ്​.

കൊലപാതകത്തിന് ആര്‍.എസ്​.എസിന്‍റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികൾക്ക് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് ദിവസം മുമ്പ് പ്രതികൾ ഷാജഹാന്‍റെ വീട്ടിലെത്തിയിരുന്നു. അന്ന് വീട്ടിൽ ഇല്ലാത്തതിനാൽ മാത്രമാണ് രക്ഷപ്പെട്ടതെന്നും സുരേഷ് ബാബു പറഞ്ഞു.


Tags:    
News Summary - Palakkad murder: Facebook posts alleging CPM links of the accused are very old - District Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.