പാലക്കാട്: പാലക്കാട്ടെ ഹോട്ടലിൽ നടന്ന പൊലീസ് റെയ്ഡിനെതിരെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ഡി.ജി.പിക്ക് പരാതി നൽകി. സംഘത്തോടൊപ്പം ചില സി.പി.എം, ബി.ജെ.പി രാഷ്ട്രീയ പ്രവർത്തകരുണ്ടായിരുന്നു. നേതാക്കളുടെ നിർദേശപ്രകാരമാണ് പൊലീസ് സംഘം പ്രവർത്തിച്ചത്. ഉത്തരവാദികളായവർക്കെതിരെ അടിയന്തര നിയമനടപടികളും വകുപ്പുതല നടപടിയും സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, പാലക്കാട്ടെ പാതിരാ റെയ്ഡിൽ തെരഞ്ഞെടുപ്പ് കമീഷനെ നോക്കുകുത്തികളാക്കി പൊലീസിനെ സി.പി.എം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്.
അര്‍ധരാത്രിയില്‍ റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും കാറ്റിൽപറത്തിയാണ് മുന്‍ എം.എല്‍.എ ഷാനിമോള്‍ ഉസ്മാന്റെയും മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തിയതും.
സെര്‍ച് നടത്തുന്നത് സംബന്ധിച്ച് ബി.എന്‍.എസ്.എസില്‍ നിർദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.