പമ്പ-സന്നിധാനം രാത്രിയാത്ര വിലക്ക്​ നീക്കി

ശബരിമല: പമ്പയിൽനിന്ന്​ സന്നിധാനത്തേക്ക്​ ഏർപ്പെടുത്തിയിരുന്ന രാത്രി യാത്ര നിരോധനം പി​ൻവലിച്ചതായി ​െഎ.ജി വിജയ്​ സാക്കറെ അറിയിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കുന്നത്​ സംബന്ധിച്ച ഹൈകോടതി നിർദേശത്തെ തുടർന്നാണ്​ ​െഎ.ജിയുടെ നടപടി.

ബുധനാഴ്​ച രാത്രി ഒമ്പതോടെയാണ്​ ഇതുസംബന്ധിച്ച അറിയിപ്പ്​ ​െഎ.ജി പുറത്തിറക്കിയത്​. തീർഥാടനം തുടങ്ങിയ ശേഷം സംഘർഷ നിയന്ത്രണത്തി​​​​െൻറ ഭാഗമായി പമ്പയിൽനിന്ന്​ സന്നിധാനത്തേക്ക്​ രാത്രി 9.30 മുതൽ 12വരെ ഭക്തരെ കടത്തിവിട്ടിരുന്നില്ല. ഇത്​ വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.

രാത്രി നിലക്കലിൽ എത്തുന്ന തീർഥാടകർ അവിടെ തന്നെ തങ്ങേണ്ട അവസ്ഥയായിരുന്നു. നിലക്കലിൽ വിരിവെക്കുന്നതിനോ വിശ്രമിക്കുന്നതിനോ വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തത്​ തീർഥാടകരെ വലച്ചിരുന്നു. സന്നിധാനത്ത്​ നടപ്പന്തലിൽ തങ്ങുന്നതിനുള്ള നിയന്ത്രണം നീക്കിയതോടെ കൂടുതൽ പേർക്ക്​ സന്നിധാനത്ത്​ തങ്ങാൻ അവസരം ഒരുങ്ങി​.

Tags:    
News Summary - Pamba-Sannidhanam Night Journey-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.