കോഴിക്കോട്: തെരഞ്ഞെടുപ്പിന് മലബാർ മേഖലയിൽ കനത്ത സുരക്ഷയൊരുക്കി പൊലീസ്. മാവോവാദി സാന്നിധ്യമുള്ള വനാതിർത്തി മേഖലയിൽ എൻ.എസ്.ജി പരിശീലനം സായുധസേന വിഭാഗത്തെയും തണ്ടര്ബോൾട്ടിനെയുമാണ് നിയോഗിച്ചത്. അതേസമയം, കേന്ദ്ര സേനകളുടെ സേവനം ഇത്തവണയില്ല. വടക്കന്‍ കേരളത്തിെൻറ തെരഞ്ഞെടുപ്പ് സുരക്ഷ ചുമതലവഹിക്കുന്ന ഡി.ഐ.ജി കെ. സേതുരാമന് വോെട്ടടുപ്പ് നടക്കുന്ന ജില്ലകളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി പൊലീസ് മേധാവികൾക്ക് നിർദേശങ്ങൾ നൽകി.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 1105 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. കണ്ണൂരിൽ മാത്രം 785 പ്രശ്നബാധിത ബൂത്തുണ്ട്. മലപ്പുറത്തും കാസർകോട്ടും 100 വീതവും കോഴിക്കോട്ട് 120ഉം പ്രശ്നബാധിത ബൂത്തുമാണുള്ളത്. ഇവയിൽ സൗകര്യമുള്ളിടത്ത് വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റിടങ്ങളിൽ വിഡിയോ കാമറയുണ്ടാവും. പൊലീസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ മൊബൈല്‍ സ്ക്വാഡുകളും പ്രവര്‍ത്തിക്കും.
പ്രശ്നബാധിത ബൂത്തുകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ പൊലീസിെൻറ മേൽനോട്ടത്തിൽ ഡ്രോൺ കാമറ നിരീക്ഷണവും ഉണ്ടാവും. ലൈവ് വെബ്കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട മുഴുവന്‍ ദൃശ്യങ്ങളും റെക്കോഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമീഷന് കൈമാറും. ഇവ നിരീക്ഷിക്കുന്നതിന് കലക്ടറേറ്റിലും പൊലീസ് മേധാവി ഒാഫിസിലും കണ്ട്രോള് റൂമുകളിലും സംവിധാനമൊരുക്കിയിട്ടുണ്ട്. സ്ട്രൈക്കർ ഫോഴ്സും രംഗത്തുണ്ടാവും. ആവശ്യമുള്ള സ്ഥലത്തേക്ക് പെെട്ടന്ന് വിന്യസിക്കാൻ സംഘങ്ങളായി പൊലീസിനെ റിസർവിൽ നിർത്തും.
കോഴിക്കോട്ട് വനാതിർത്തിയോട് ചേർന്നുള്ള മലയോരത്തെ ചില ബൂത്തുകളിലാണ് മാവോവാദി സാന്നിധ്യമുള്ളത്.
വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് സെൻറ് ജോർജ്സ് സ്കൂൾ, ചിറ്റാരി ഗവ. വെൽഫെയർ സ്കൂൾ, ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കൽ ഗവ. വെൽഫെയർ സ്കൂൾ, കൂരാച്ചുണ്ടിലെ കക്കയം കെ.എച്ച്.ഇ.പി.ജി സ്കൂൾ, ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂളിത്തോട് െഎ.സി.യു.പി.എസ്, മുതുകാട് കലക്ടിവ് ഫാം ജി.എൽ.പി സ്കൂൾ, പേരാമ്പ്ര ഗവ. െഎ.ടി.െഎ, പേരാമ്പ്ര എസ്റ്റേറ്റ് പ്ലാേൻറഷൻ ജി.എൽ.പി സ്കൂൾ, കോടഞ്ചേരി പഞ്ചായത്തിലെ കൂന്തളം തേര് ഹയാത്തുൽ ഇസ്ലാം മദ്രസ, നൂറാംതോട് എ.എം.എൽ.പി സ്കൂൾ, ചെമ്പുകടവ് ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.