സ്വർണക്കടത്ത്: പാനൂർ സ്വദേശി കസ്റ്റഡിയിൽ

ത​ല​ശ്ശേ​രി: നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ തൃ​ശൂ​ർ സ്വ​ദേ​ശി ഹ​ഫ്സ​ലി​നെ ത​ല​ശ്ശേ​രി​യി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വി​ദേ​ശ​ത്തു​നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന സ്വ​ർ​ണ​ക്ക​ട്ടി​യു​ടെ ഒ​രു​ഭാ​ഗം പാ​നൂ​രി​ന​ടു​ത്തു​ള്ള വീ​ട്ടി​ൽ​നി​ന്നും നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ബു​ധ​നാ​ഴ്ച രാ​ത്രി പാ​നൂ​ർ അ​ണി​യാ​ര​ത്തെ വീ​ടു​വ​ള​ഞ്ഞ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 860 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ജ്വ​ല്ല​റി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള​യാ​ളു​ടേ​താ​ണ് വീ​ട്. ഇ​യാ​ളെ​യും നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​റ്റൊ​രു സം​ഘ​ത്തി​ന് കൈ​മാ​റാ​നു​ള്ള ഒ​രു​കി​ലോ സ്വ​ർ​ണ​വു​മാ​യാ​ണ് ഹ​ഫ്സ​ൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മാ​നി​ൽ​നി​ന്നും നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.കാ​രി​യ​റാ​യ യു​വാ​വ് ക​സ്റ്റം​സി​ന്റെ ക​ണ്ണു​വെ​ട്ടി​ച്ച് പു​റ​ത്തു​​ക​ട​ന്ന​തോ​ടെ ക​ണ്ണൂ​ർ ബ​ന്ധ​മു​ള്ള മ​റ്റൊ​രു സം​ഘം വി​മാ​ന​ത്താ​വ​ള​ത്തി​നു​പു​റ​ത്ത് ഇ​ന്നോ​വ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ത​ല​ശ്ശേ​രി​യി​ലെ ലോ​ഡ്ജി​ൽ ഒ​ളി​ച്ചു ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഹ​ഫ്സ​ലി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ സം​ഘ​ത്തി​ൽ​പെ​ട്ട 13 പേ​രെ​യും ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ത​ല​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ, ത​ന്നെ ആ​രും ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ഫ്സ​ൽ പ​റ​ഞ്ഞ​ത്. കൂ​ട്ടു​കാ​ര​ന്റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ വ​ന്ന​താ​ണെ​ന്നാ​യി​രു​ന്നു ഹ​ഫ്സ​ൽ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ഹ​ഫ്സ​ല​ട​ക്കം 14 പേ​രെ​യും മ​റ്റൊ​രു പ​രാ​തി​യി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ഹ​ഫ്സ​ലി​നൊ​പ്പ​മു​ണ്ടാ​യ 13 പേ​രി​ൽ പാ​നൂ​ർ ശ്രീ​നി​ല​യ​ത്തി​ൽ ശ്രീ​ലാ​ൽ (32), പാ​നൂ​രി​ന​ടു​ത്ത മ​നേ​ക്ക​ര​യി​ലെ ലി​ബി​ൻ (32), വാ​രി​യം​ക​ണ്ട​ത്ത് അ​ജ്മ​ൽ (27), ചൊ​ക്ലി കു​ന്നു​മ്മ​ക്ക​ണ്ടി കെ. ​ന​ജീ​ബ് (22), പ​ന്ത​ക്ക​ൽ കാ​ർ​ത്തി​ക​യി​ൽ റെ​നീ​ഷ് (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

Tags:    
News Summary - Panur native in custody for Gold smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.