പേരാവൂർ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷം വികസനത്തിന്റെ പെരുമഴയായിരുന്നുവെന്നാണ് എം.എൽ.എ അഡ്വ. സണ്ണി ജോസഫ് പറയുന്നത്. എന്നാൽ മണ്ഡലത്തിെൻറ ആവശ്യങ്ങൾക്ക് മുന്നിൽ എം.എൽ.എ വെറും കാഴ്ചക്കാരൻ മാത്രമായിരുന്നുവെന്ന് എതിർ സ്ഥാനാർഥിയായിരുന്ന ബിനോയ് കുര്യൻ പറയുന്നു
അഡ്വ. സണ്ണി ജോസഫ് എം.എൽ.എ
- 13 കോടി ചെലവില്‍ വളയംചാല്‍ മുതല്‍ രാമച്ചിവരെയുള്ള 10 കി. മീ. ആനമതില്‍ നിര്‍മാണം പൂര്‍ത്തിയാക്കി
- ഹില്‍ ഹൈവേ കൂമന്തോട് മുതല്‍ പാൽചുരം വരെയടക്കമുള്ള മണ്ഡലത്തിലെ നിരവധി റോഡുകൾ മെക്കാഡം ടാറിങ് നടത്തി നവീകരിച്ചു
- റീജനൽ ട്രാന്‍സ്പോര്‍ട്ട് ഓഫിസ്, ലാൻഡ് ട്രൈബ്യൂണല്‍ ഓഫിസ്, സഹകരണ അസി. രജിസ്ട്രാര്‍ ഓഫിസ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു
- അഞ്ച് കോടി ചെലവില്‍ പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹൈടെക്കാക്കി
- പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയം ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു
- കേളകം 66 കെ.വി സബ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചു.
- പേരാവൂര്‍ ഐ.ടി.ഐ കെട്ടിടം യാഥാർഥ്യമാക്കി
- ആറളം ഫാം മോറല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവർത്തനമാരംഭിച്ചു
- പേരാവൂർ, ഇരിട്ടി താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സൗകര്യം ആരംഭിച്ചു
- തലശ്ശേരി- വളവുപാറ റോഡിൽ 380 കോടി ചെലവഴിച്ച് ഏഴ് പാലങ്ങള്‍ക്കുള്ള പദ്ധതിക്ക് തുടക്കമായി
അഡ്വ. ബിനോയ് കുര്യൻ (സി.പി.എം ജില്ല കമ്മിറ്റി അംഗം, 2016ലെ സ്ഥാനാർഥി)
- മണ്ഡലത്തിെൻറ വികസന ആവശ്യങ്ങൾക്കുമുന്നിൽ എം.എൽ.എ കാഴ്ചക്കാരനായി
- ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷന് 20 കോടി അനുവദിച്ചിട്ടും തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല
- ആറളം ഫാമിനെ ശക്തിപ്പെടുത്താനും പ്രശ്ന പരിഹാരത്തിനും എം.എൽ.എ ഒന്നും ചെയ്തിട്ടില്ല
- ഇരിട്ടി, പേരാവൂർ താലൂക്ക് ആശുപത്രികളുടെ വികസനത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല
- പഞ്ചായത്ത്തലത്തിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിക്കൊണ്ടുവരുന്നതിൽ എം.എൽ.എ ഒരിടപെടലും നടത്തിയിട്ടില്ല
- മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാൻ ഒരു പദ്ധതിയും കൊണ്ടുവന്നില്ല
- സമ്പൂർണ വൈദ്യുതീകരണ പ്രവർത്തനത്തിന് ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല
- കാർഷിക, വാണിജ്യ, വ്യവസായ മേഖലകളിൽ തൊഴിൽ സംരംഭങ്ങൾ കൊണ്ടു വരാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല
- ആറളം ഫാം പുനരധിവാസ മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ എം.എൽ.എ ഒരു മുൻകൈയും എടുത്തിട്ടില്ല
- മണ്ഡലത്തിെൻറ സമഗ്ര വികസനം ലക്ഷ്യംവെച്ച് രാഷ്ട്രീയാതീതമായ പ്രവർത്തനം നടത്തുന്നതിനുപകരം ഗ്രൂപ് താൽപര്യങ്ങൾക്കും രാഷ്ട്രീയ താൽപര്യങ്ങൾക്കും പിറകെപോയി മണ്ഡലത്തിെൻറ വികസനം ഇല്ലാതാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.