സി.കെ. നാണു എം.എല്‍.എ, കോട്ടയില്‍ രാധാകൃഷ്ണന്‍

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ നേ​ട്ട​മെന്ന്​ സി.കെ. നാണു; പൂ​ര്‍ണ​മാ​യി അ​വ​ഗ​ണി​ക്ക​പ്പെ​ട്ടുവെന്ന്​ കോട്ടയില്‍ രാധാകൃഷ്ണന്‍

ക​ഴി​ഞ്ഞ 10 വ​ര്‍ഷ​മാ​യി വ​ട​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന എ​ല്‍.​ഡി.​എ​ഫി​ലെ സി.​കെ. നാ​ണു എം.​എ​ല്‍.​എ വി​ക​സ​ന വി​പ്ല​വം ന​ട​ത്തി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. 300 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി. ഏ​റെ​യും പൂ​ര്‍ത്തീ​ക​രി​ച്ചു. മ​റ്റു​ള്ള​വ​യു​ടെ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​വ​യാ​ണ്.

എ​ന്നാ​ല്‍, ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​തെ​യും കാ​ല​ത്തി​ന​നു​യോ​ജ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കാ​ന്‍ ക​ഴി​യാ​തെ​യും മ​ര​വി​ച്ചു​കി​ട​ന്ന 10 വ​ര്‍ഷ​ത്തെ​ക്കു​റി​ച്ചാ​ണ് യു.​ഡി.​എ​ഫ് വ​ട​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ കോ​ട്ട​യി​ല്‍ രാ​ധാ​കൃ​ഷ്ണ​നു പ​റ​യാ​നു​ള്ള​ത്.

സി.കെ. നാണു എം.എല്‍.എ

  • വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പ​ഠ​ന നി​ല​വാ​ര​ത്തി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലും ഏ​റെ നേ​ട്ടം സ്വ​ന്ത​മാ​ക്കി. ഈ ​രം​ഗ​ത്ത് 6.42 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി
  • മ​ട​പ്പ​ള്ളി ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ്, ഓ​ര്‍ക്കാ​ട്ടേ​രി കെ.​കെ.​എം.​ജി.​വി.​എ​ച്ച്.​എ​സ്, പു​തു​പ്പ​ണം ജെ.​എ​ന്‍.​എം സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍.
  • മ​ട​പ്പ​ള്ളി കോ​ള​ജി​ല്‍ ടീ​ച്ചി​ങ് ലാ​ബ്, സ​യ​ന്‍സ് ബ്ലോ​ക്ക് ന​വീ​ക​ര​ണം, പി.​ജി ബ്ലാ​ക്ക് നി​ർ​മാ​ണം (1.30 കോ​ടി), മ​ട​പ്പ​ള്ളി കോ​ള​ജ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം (4.46 കോ​ടി), മ​ള്‍ട്ടി​പ്ല​സ് ഇ​ന്‍ഡോ​ര്‍ സ്​​റ്റേ​ഡി​യം (69 ല​ക്ഷം) അ​നു​വ​ദി​ച്ചു.
  • വി​നോ​ദ​സ​ഞ്ചാ​ര രം​ഗ​ത്ത് സാ​ന്‍ഡ് ബാ​ങ്ക്സി​ല്‍ ഒ​രു കോ​ടി​യു​ടെ വി​ക​സ​നം. നാ​ദാ​പു​രം റോ​ഡി​ല്‍ 2.5 കോ​ടി ചെ​ല​വ​ഴി​ച്ച് വാ​ഗ്ഭ​ടാ​ന​ന്ദ പാ​ര്‍ക്ക് നി​ർ​മി​ച്ചു.
  • കാ​യി​ക​പ്രേ​മി​ക​ളു​ടെ നാ​ടാ​യ വ​ട​ക​ര​യി​ല്‍ ഇ​ന്‍ഡോ​ര്‍ സ്​​റ്റേ​ഡി​യം പൂ​ര്‍ത്തി​യാ​യി വ​രു​ന്നു. എം.​എ​ല്‍.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. ഒ​ടു​വി​ല്‍, കി​ഫ്ബി​യി​ല്‍നി​ന്ന്​ 15.94 കോ​ടി രൂ​പ നേ​ടി​യെ​ടു​ത്തു, തു​ട​ര്‍പ്ര​വൃ​ത്തി ന​ട​ന്നു​വ​രു​ന്നു.
  • റോ​ഡ് വി​ക​സ​ന​ത്തി​ല്‍ പൂ​ര്‍ണ​ത കൈ​വ​രി​ച്ചു​വെ​ന്ന് പ​റ​യാം. ചോ​റോ​ട്-​മ​ലോ​ല്‍മു​ക്ക്-​ഓ​ര്‍ക്കാ​ട്ടേ​രി-​കു​ന്നു​മ്മ​ക്ക​ര-​മോ​ന്താ​ല്‍ക്ക​ട​വ് റോ​ഡ് (20 കോ​ടി), മു​ട്ടു​ങ്ങ​ല്‍-​പ​ക്ര​ന്ത​ളം റോ​ഡ് (35 കോ​ടി), വെ​ള്ളി​കു​ള​ങ്ങ​ര-​ഒ​ഞ്ചി​യം-​ക​ണ്ണൂ​ക്ക​ര-​മാ​ടാ​ക്ക​ര റോ​ഡ് (10 കോ​ടി).
  • വ​ട​ക​ര ക്യൂ​ന്‍സ് റോ​ഡ് ന​വീ​ക​രി​ച്ചു. മൂ​ന്നി​ട​ങ്ങ​ളി​ല്‍ റെ​യി​ല്‍വേ അ​ടി​പ്പാ​ത നി​ർ​മി​ച്ചു.
  • വ​ട​ക​ര ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ കെ​ട്ടി​ടം പ​ണി പു​രോ​ഗ​മി​ക്കു​ന്നു. ഭൂ​രി​ഭാ​ഗം പി.​എ​ച്ച്.​സി​ക​ളും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി. ഓ​ര്‍ക്കാ​ട്ടേ​രി സി.​എ​ച്ച്.​സി​ക്ക് ന​ബാ​ര്‍ഡി​ല്‍ നി​ന്നും അ​ഞ്ചു​കോ​ടി ല​ഭി​ച്ചു.
  • വ​ട​ക​ര​യി​ലെ ഉ​പ്പു​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ പെ​രി​ഞ്ചേ​രി​ക്ക​ട​വി​ല്‍ റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ് നി​ർ​മാ​ണം തു​ട​ങ്ങി.

കോട്ടയില്‍ രാധാകൃഷ്ണന്‍

  • തീ​ര​ദേ​ശ മ​ണ്ഡ​ല​മാ​യ വ​ട​ക​ര പൂ​ര്‍ണ​മാ​യി അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. ക​ട​ല്‍ഭി​ത്തി നി​ർ​മാ​ണം പോ​ലും പൂ​ര്‍ത്തീ​ക​രി​ച്ചി​ല്ല. വ​ര്‍ഷ​കാ​ല​ത്ത് തീ​ര​ദേ​ശ​വാ​സി​ക​ള്‍ക്ക് ഉ​റ​ക്കം ന​ഷ്​​ട​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ്.
  • -താ​ലൂ​ക്കി​ലെ പ്ര​ധാ​ന മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യാ​യ ചോ​മ്പാ​ല മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​നാ​യി ഒ​ന്നും ചെ​യ്തി​ല്ല. ഇ​ക്ക​ഴി​ഞ്ഞ ബ​ജ​റ്റു​ക​ളി​ല്‍ പേ​രി​നൊ​രു പ​രാ​മ​ര്‍ശം നേ​ടി​യെ​ടു​ക്കാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ല്ല. നേ​ര​ത്തെ ഫി​ഷ​റീ​സ് മ​ന്ത്രി ചോ​മ്പാ​ല സ​ന്ദ​ര്‍ശി​ച്ച് നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല.
  • ക​ള​രി​യു​ടെ ഈ​റ്റി​ല്ല​മെ​ന്നാ​ണ് വ​ട​ക​ര​യെ വി​ശേ​ഷി​പ്പി​ക്കാ​റ്. എ​ന്നാ​ല്‍, ക​ള​രി അ​ക്കാ​ദ​മി ഇ​പ്പോ​ഴും ചു​വ​പ്പു​നാ​ട​യി​ല്‍ കു​രു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.
  • പ്രീ​ഡി​ഗ്രി ഒ​ഴി​വാ​യ​തോ​ടെ, മ​ട​പ്പ​ള്ളി കോ​ള​ജി​ല്‍ പു​തി​യ കോ​ഴ്സു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. എ​ന്നാ​ല്‍, കാ​ലാ​നു​സൃ​ത​മാ​യ കോ​ഴ്സു​ക​ള്‍ കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​ഞ്ഞി​ല്ല.
  • ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി‍െൻറ ഇ​ര​ക​ളു​ടെ നാ​ടു​കൂ​ടി​യാ​ണ് വ​ട​ക​ര. എ​ന്നാ​ല്‍, വീ​ടും ഭൂ​മി​യും ന​ഷ്​​ട​മാ​കു​ന്ന​വ​ര്‍ക്കു​വേ​ണ്ടി ഇ​ട​പെ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. കു​ടി​യൊ​ഴി​ക്ക​പ്പെ​ടു​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​നു​കൂ​ല്യ​ത്തി​നാ​യി പ്ര​വ​ര്‍ത്തി​ച്ചി​ല്ല.
  • കാ​യി​ക​പ്രേ​മി​ക​ളു​ടെ നാ​ടാ​ണ് വ​ട​ക​ര. വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഇ​ന്‍ഡോ​ര്‍ സ്​​റ്റേ​ഡി​യ​ത്തെ നോ​ക്കി​ക്ക​ണ്ട​ത്. 400 മീ​റ്റ​ര്‍ ട്രാ​ക്ക് സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള വ​ലി​യ സ്​​റ്റേ​ഡി​യ​മാ​ണ് നാ​ട് ആ​ഗ്ര​ഹി​ച്ച​ത്. എ​ന്നാ​ല്‍, വ​ട​ക​ര​യി​ലെ പ്ര​ധാ​ന മൈ​താ​ന​മാ​യ നാ​രാ​യ​ണ​ന​ഗ​രം വെ​ട്ടി​മു​റി​ച്ച് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി​യ​പ്പോ​ള്‍ ഇ​ന്‍ഡോ​ര്‍ സ്​​റ്റേ​ഡി​യ​മാ​യി ചു​രു​ങ്ങി. ഇ​തി​നെ​തി​രെ കാ​യി​ക​പ്രേ​മി​ക​ളി​പ്പോ​ഴും പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്.
  • ഉ​പ്പു​വെ​ള്ള​ത്തി‍െൻറ​യും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി‍െൻറ​യും ദു​രി​ത​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ല.
Tags:    
News Summary - paranjathum cheythathum vadakara constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.