പേരാവൂർ: പേരാവൂർ പെട്രോൾ പമ്പിൽ കള്ളനോട്ടുകൾ നൽകിയ കേസിൽ അറസ്റ്റിലായ എക്സ്കവേറ്റർ ഡ്രൈവർ തിരുപ്പതിക്ക് പുറമെ മറ്റുചിലർ കൂടി കേസിൽ ഉൾപ്പെട്ടതായി സൂചന.
സംഭവവുമായി ബന്ധപ്പെട്ട് പേരാവൂർ എസ്.ഐ ആർ.സി. ബിജുവിെൻറ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. ഫെബ്രുവരി 27ന് രാവിലെ 11ഓടെയാണ് പേരാവൂർ ഇരിട്ടി റോഡിലെ പമ്പിൽ എത്തിയ ഡ്രൈവർ തിരുപ്പതി എക്സ്കവേറ്ററിൽ 3000 രൂപക്ക് ഡീസലടിച്ചത്.
ആറ് അഞ്ഞൂറിെൻറ നോട്ടുകൾ പമ്പിലെ സെയിൽസ്മാന് നൽകുകയും ചെയ്തു. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിനു മുമ്പ് സെയിൽസ്മാൻ മാനേജർക്ക് പണം നൽകി യന്ത്രത്തിൽ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകൾ തിരിച്ചറിഞ്ഞത്.
കള്ളനോട്ട് കേസിൽ തിരുപ്പതിയെയും ഇയാൾക്ക് പണം നൽകിയതായി പറയുന്ന പണ ഉടമയെയും പേരാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രണ്ടുപേരുടെ വീതം ആൾ ജാമ്യത്തിൽ അന്നു തന്നെ വിട്ടയച്ചതിനെതിരെ ആരോപണം ഉയർന്നിരുന്നു. പിറ്റെ ദിവസം തിരുപ്പതിയെ അറസ്റ്റുചെയ്തെങ്കിലും പണ ഉടമയെ ഒഴിവാക്കി.
കസ്റ്റഡിയിലെടുത്ത ദിവസം തന്നെ ഇരുവരെയും വിട്ടയച്ചത് കേസിലെ തെളിവുകൾ നശിപ്പിക്കാൻ സഹായമായെന്നാണ് ആരോപണം. എന്നാൽ, കൂടുതൽ കണ്ണികൾ പൊലീസ് നിരീക്ഷണത്തിലുള്ളതിനാൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.