കോഴിക്കോട്: യേശുവിന്‍റെ അന്ത്യ അത്താഴ വിരുന്നിന്റെ സ്മരണ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് പെസഹ ആചരിക്കുന്നു. അന്ത്യ അത്താഴത്തിനു ശേഷം യേശു ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയത് അനുസ്മരിച്ച് ദേവാലയങ്ങളില്‍ കാല്‍കഴുകൽ ശുശ്രൂഷയും വീടുകളില്‍ പെസഹ അപ്പംമുറിക്കലും നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും കർമങ്ങള്‍ നടക്കുക.
പരുമല സെമിനാരിയിൽ പെസഹ ശുശ്രൂഷക്ക് അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്ത പ്രധാന കാർമികത്വം വഹിച്ചു. കാൽ കഴുകൽ ശുശ്രൂഷ ഇന്ന് ഉച്ചതിരിഞ്ഞ് 2.30ന് പരുമല പള്ളിയിൽ നടക്കും. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്ത പ്രധാന കാർമികത്വം വഹിക്കും.
ശിഷ്യനാല്‍ ഒറ്റിക്കൊടുക്കപ്പെടുന്നതിന് മുമ്പ് യേശു 12 ശിഷ്യന്മാരെയും വിളിച്ചു ചേര്‍ത്ത് പെസഹ അപ്പം പങ്കിട്ട് ഭക്ഷിച്ചതിന്റെ സ്മരണയിലാണ് ആചരണം. സെഹിയോന്‍ ഊട്ടുശാലയില് ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച ശേഷമാണ് അപ്പം പങ്കുെവച്ചത്.
കാല് കഴുകലിലൂടെ എളിമയുടെയും വിനയത്തിന്റെയും സന്ദേശവും അപ്പം മുറിച്ച് നല്‍കിയതിലൂടെ പങ്കുവെക്കലിന്റെയും മാതൃകയാണ് യേശു ലോകത്തിന് കാണിച്ചു കൊടുത്തത്. ദുഃഖ വെള്ളി ദിനത്തിൽ ദേവാലയങ്ങളില്‍ കുരിശിന്‍റെ വഴിയും നഗരി കാണിക്കല്‍ പ്രദക്ഷിണവും നടക്കും. ഉയിര്‍പ്പു തിരുനാളായ ഞായറാഴ്ചയോടെ 50 ദിവസത്തെ നൊയമ്പിനു പരിസമാപ്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.