തിരുവനന്തപുരം: പാറ്റൂർ ഭൂമി വിവാദ കേസിൽ വീണ്ടും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതി വിജിലൻസ് കോടതി തള്ളി. കേസിെൻറ പൂർണരൂപം മനസ്സിലാക്കിയ ശേഷമാണ് വിജിലൻസ് രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആർ ഹൈകോടതി റദ്ദാക്കിയതെന്നും ഇക്കാരണത്താൽതന്നെ ഇത്തരം ഒരു ഹരജി പരിഗണിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി അജിത്കുമാർ ഹരജി തള്ളിയത്.
വിജിലൻസ് എഫ്.െഎ.ആർ ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് വിജിലൻസ് കോടതി കഴിഞ്ഞ തവണതന്നെ വ്യക്തമാക്കിയിരുന്നു. താൻ നൽകിയ ഹരജിയിൽ ഏഴ് എതിർകക്ഷികൾ ഉണ്ടായിരുെന്നന്നും വിജിലൻസ് സ്വമേധയാ രജിസ്റ്റർ ചെയ്‌ത കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ, ആർടെക് എം.ഡി, ജല അതോറിറ്റി എൻജിനീയർമാർ എന്നിവർക്കെതിരെ മാത്രമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തതെന്നും അതാണ് ഹൈകോടതി റദ്ദാക്കിയതെന്നും അതിനാലാണ് ഇത്തരം ആവശ്യവുമായി കോടതിയെ സമീപിച്ചതെന്നും വി.എസിെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സ്വകാര്യ ഫ്ലാറ്റ് കമ്പനി സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറി ഫ്ലാറ്റ് നിർമിച്ചു എന്നാണ് വി.എസ് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.