തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആൻറണി ചുമതലയേറ്റു. കെ.എം. എബ്രഹാം ഡിസംബർ 31ന് വിരമിച്ച ഒഴിവിലേക്കാണ് പോള്‍ ആൻറണിയുടെ നിയമനം. സെക്രേട്ടറിയറ്റ് ചേംബറില്‍ നടന്ന ചടങ്ങിലാണ് കേരളത്തിെൻറ 44 ാം ചീഫ് സെക്രട്ടറിയായി പോള്‍ ആൻറണി അധികാരമേറ്റത്. ചടങ്ങില്‍ പങ്കെടുത്ത മുന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെ മാതൃകയാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘വെല്ലുവിളികള്‍ ഏറെയാണ്, ചുരുങ്ങിയ സമയംകൊണ്ട് പരമാവധി ചെയ്യാനാണ് ശ്രമം. സെക്രേട്ടറിയറ്റില്‍ പഞ്ചിങ് ശമ്പളവുമായി ബന്ധിപ്പിക്കുന്നത് നല്ലതാണ്’- അദ്ദേഹം പറഞ്ഞു. അദ്ദേഹവും കെ.എം. എബ്രഹാമും ചേർന്ന് പുതുവത്സര കേക്ക് മുറിച്ചു.
പുതിയ ചീഫ് സെക്രട്ടറിക്ക് ആശംസകള്‍ നേര്‍ന്നാണ് കെ.എം. എബ്രഹാം പടിയിറങ്ങിയത്. 1983 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ പോള്‍ ആൻറണിക്ക് അടുത്തവര്‍ഷം ജൂണ്‍ 30 വരെ പോള്‍ സര്‍വീസുണ്ട്. വ്യവസായ-ഊര്‍ജ്ജ വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. കെ.എസ്.ഇ.ബി. ലിമിറ്റഡിെൻറ ചെയര്‍മാനും എം.ഡിയുമായും പോൾ ആൻറണി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പോള്‍ ആൻറണിയെ ചീഫ് സെക്രട്ടറിയാക്കുന്നതോടെ വ്യവസായ വകുപ്പിെൻറ താല്‍ക്കാലിക ചുമതല ജനുവരി ഒന്നു മുതല്‍ തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസിനാണ്. ഊർജ വകുപ്പിെൻറ താല്‍ക്കാലിക ചുമതല വൈദ്യുതി ബോര്‍ഡ് ചെയര്മാന് ഇളങ്കോവനും. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിക്കുന്ന ഡോ. കെ.എം. എബ്രഹാമിനെ ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്മാന് സ്ഥാനത്ത് നിയമിക്കും. ചടങ്ങില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ ടോം ജോസ്, രാജീവ് സദാനന്ദന്, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ഡോ.വി. വേണു, ബിശ്വനാഥ് സിന്‍ഹ, ബി. ശ്രീനിവാസ്, ടിക്കാറാം മീണ, ഇ.കെ. മാജി, സെക്രട്ടറിമാരായ കെ.ആര്. ജ്യോതിലാല്‍, ഉഷാ ടൈറ്റസ്, ഷര്‍മിള മേരി ജോസഫ്, രാജന് ഖൊബ്രഗഡെ, എം. ശിവശങ്കര്‍, എ. ഷാജഹാന്, സഞ്ജയ് എം. കൗള്‍, സ്പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.