ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് കേരളത്തിൽ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ വർഗീയ പരാമർശനത്തിനെതിരെ എഴുത്തുകാരൻ പോൾ സക്കറിയ. 'പാലാ ബിഷപ്പും "മുസ്ലിം നർകോട്ടിക്‌സും"' എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ബിഷപ്പിെൻറ പരാമർശങ്ങൾക്കെതിരേ രൂക്ഷമായി പ്രതികരിച്ചത്.
'സംഘപരിവാർ തലച്ചോറുകൾ മെനഞ്ഞെടുത്തതും കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിച്ചതുമായ വാക്കാണ് ലൗ ജിഹാദ്. അതായത് മുസ്ലിം യുവാക്കൾ ആസൂത്രിതമായി ഹിന്ദു-ക്രൈസ്തവ യുവതികളോട് പ്രണയം നടിച്ച് അവരെ മതംമാറ്റി കല്യാണം കഴിച്ച് ജിഹാദികൾ ആക്കുന്നു. എന്നാലൊരു പ്രശ്നമുണ്ട്. മുസ്ലിം പെൺകുട്ടികളെ പ്രണയിച്ചോ അല്ലെങ്കിൽ അവരോട് പ്രണയം നടിച്ചോ, അവരെ മതം മാറ്റിയോ അല്ലാതെയോ, വിവാഹം കഴിക്കുന്ന ഹിന്ദു-ക്രിസ്ത്യൻ യുവാക്കളുടെ പ്രവർത്തിയെ നാം എന്ത് വിളിക്കും? ലൗ ധർമ്മയുദ്ധം ? ലൗ കുരിശുയുദ്ധം? എെൻറ കുടുംബത്തിൽ തന്നെ ഒരു യുവതലമുറക്കാരൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ട്.
എെൻറ രണ്ടു മലയാളി മുസ്ലിം സുഹൃത്തുക്കളുടെ പെൺമക്കളിലൊരാളെ ഒരു യു പി ബ്രാഹ്മണനും മറ്റൊരാളെ ഒരു മാർവാഡിയുമാണ് വിവാഹം ചെയ്തത്. മുസ്ലിമിനെ വിവാഹം ചെയ്ത ജോർജ് ഫെർണാണ്ടസ് ബിജെപി യുടെ കണ്ണിലുണ്ണിയായിരുന്നു. എന്റെ അറിവ് ശരിയാണെങ്കിൽ ബീഹാറിലെ ബിജെപികാരനായ മുൻ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ സുശീൽ മോഡിയുടെ ഭാര്യ കേരള ക്രിസ്ത്യാനിയാണ്. ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ. പാലാ ബിഷപ്പിന്റെയും സംഘപരിവാറിേൻറയും കണ്ണിൽ മുസ്ലിം യുവാക്കൾക്ക് മാത്രമാണ് മിശ്രവിവാഹം നിഷിദ്ധം. ഇവർ മുസ്ലിം മതമൗലികവാദികളോട് ധാരണയിലെത്തിയിട്ടുണ്ടോ എന്ന് സംശയിച്ചു പോകുന്നു'-അദ്ദേഹം കുറിച്ചു.
പാലാ ബിഷപ് നടത്തിയ നർക്കോട്ടിക് ജിഹാദ് പ്രസ്താവന മലയാളികളുടെ മതേതര സംസ്കാരത്തിനും മതങ്ങളുടെ സഹവർത്തിത്വത്തിനും എല്ലാ നവോത്ഥാനമൂല്യങ്ങൾക്കും വെല്ലുവിളിയാണെന്നും അദ്ദേഹം കുറിച്ചു. 'ബിഷപ് തെൻറ നർക്കോട്ടിക് ആരോപണങ്ങൾക്ക് തെളിവ് നൽകുകയാണെങ്കിൽ അത് മുസ്ലിം സമൂഹത്തിന് മാത്രമല്ല കേരളത്തിന് ഒട്ടാകെ സഹായമായിരിക്കും. കാരണം കേരളത്തിൽ ഒരു നർകോട്ടിക്സ് പ്രതിഭാസം ഉണ്ട് എന്നതിനെപറ്റി രണ്ടഭിപ്രായം ഉണ്ടാവാൻ വഴിയില്ല. കേരളത്തിൽ കയറൂരി വിടുന്ന ഇസ്ലാമോഫോബിയ എന്നെ ആശങ്കപ്പെടുത്തുന്നു. കാരണം കേരളത്തിന്റെ ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമായ മലയാളികൾ ഗൾഫിലെ മുസ്ലിം രാജ്യങ്ങളിൽ അധ്വാനിച്ചുണ്ടാക്കുന്ന വരുമാനമാണ്.
ഇവിടെ കുറച്ചുപേർ അഴിച്ചു വിടുന്ന ഇസ്ലാമോഫോബിയയ്ക്കു ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചടിയുണ്ടായാൽ എന്തായിരിക്കും അതിെൻറ പ്രത്യാഘാതം? ഗൾഫ് പണത്തിന്മേൽ മലയാളികൾ കെട്ടിപ്പൊക്കിയ സ്വപ്നങ്ങൾക്ക് എന്ത് സംഭവിക്കും? അവർ ശീലിച്ചു കഴിഞ്ഞ ജീവിത ശൈലിക്ക് എന്ത് സംഭവിക്കും? വെറുക്കപ്പെട്ട മുസ്ലിമിന്റെ പക്കൽ നിന്ന് വന്നു ചേർന്ന പണത്തിന്റെ പങ്കു പറ്റി കെട്ടിയുയർത്തിയ ക്രിസ്ത്യൻ പള്ളികളും ഹിന്ദു ക്ഷേത്രങ്ങളും ച രിത്രാവശിഷ്ടങ്ങളെ പോലെ ബാക്കിയുണ്ടാവും എന്ന് ആശിക്കാം'-പോൾ സക്കറിയ തെൻറ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.