കോഴിക്കോട്: ക്ലറിക്കൽ വിഭാഗത്തിലെ ഓഫിസ് സൂപ്രണ്ടുമാരെ ജോയൻറ് ആർ.ടി.ഒമാരാക്കുന്നത് നിർത്താനുള്ള പതിനൊന്നാം ശമ്പളപരിഷ്കാര കമീഷൻ നിർദേശം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരിൽ ചേരിതിരിവിന് കാരണമാകുന്നു.
ക്ലർക്ക്, ഹെഡ്ക്ലർക്ക്, സൂപ്രണ്ട് തസ്തികകളിലെ പ്രവൃത്തി പരിചയം കണക്കിലെടുത്ത് സാങ്കേതിക തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നൽകരുതെന്ന് ജോയൻറ് ആർ.ടി.ഒ മുതൽ ഉയർന്ന തസ്തകയിലുള്ളവരും ഇവരുടെ സംഘടനകളും ആവശ്യെപ്പട്ടിരുന്നെങ്കിലും നിയമനം നടന്നിരുന്നു. ഇതു സംബന്ധിച്ച് സർക്കാർതലത്തിലും ഇരു വിഭാഗവും സമ്മർദം തുടരുന്നതിനിടെയാണ് പതിനൊന്നാം ശമ്പള കമീഷെൻറ നിർദേശം സാങ്കേതിക വിഭാഗത്തിന് അനുകൂലമാകുംവിധം ഉണ്ടായത്.
സാങ്കേതിക പരിചയമില്ലാത്തവർ ജോയൻറ് ആർ.ടി.ഒ മാരായാൽ സാങ്കേതിക ജീവനക്കാരെ ഉപയോഗിച്ചു സാങ്കേതികജോലികൾ നിർവഹിക്കുമെന്ന വാദം സാമാന്യയുക്തിക്ക് നിരക്കാത്തതാണെന്ന നിർദേശമാണ് ഉയർന്നത്. യോഗ്യതയുളള ക്ലർക്കുമാർക്ക് സാങ്കേതിക വിഭാഗത്തിലേക്ക് മാറാനുളള അവസരമുണ്ടെന്ന് കമീഷൻ ചൂണ്ടിക്കാട്ടുന്നു.
കമീഷൻ ട്രാൻസ്പോർട്ട് കമീഷണറേറ്റ്, റീജനൽ കമീഷണറേറ്റുകൾ, ആർ.ടി. ഓഫിസുകൾ എന്നിവിടങ്ങളിലെ 21 ജോയൻറ് ആർ.ടി.ഒ തസ്തികകളെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫിസർ (അഡ്മിനിസ്ട്രേഷൻ) എന്നാക്കി സീനിയർ സൂപ്രണ്ടുമാരുടെ പ്രമോഷൻ തസ്തികയാക്കി നിലനിർത്തണമെന്ന് ശമ്പള കമീഷൻ ശിപാർശയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.