ഡൽഹിയിലെ കോൺഗ്രസിന്‍റെ തോൽവി: പി.സി ചാക്കോ രാജിവെച്ചു

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി ചാക്കോ രാജിവെച്ചു. ഡല്‍ഹിയുടെ ചുമതലയില്‍ നിന്നാണ് അദ്ദേഹം രാജിവെച്ചത്.

2013ൽ ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോൺഗ്രസിന്‍റെ പതനം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടി കോണ്‍ഗ്രസിന്‍റെ വോട്ട് ബാങ്ക് സ്വന്തമാക്കി. അതു തിരിച്ചുപിടിക്കാനായില്ല. ഇപ്പോഴും വോട്ടുകൾ മുഴുവനും ആം ആദ്മി പാർട്ടിയുടെ കൈയിലാണെന്നും പി.സി. ചാക്കോ കൂട്ടിച്ചേർത്തു.

Tags:    
News Summary - PC Chacko resigns as Delhi Congress in-charge after blaming Sheila Dikshit for party's decline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.