ന്യൂഡൽഹി: ബിഷപ് ഫ്രാേങ്കാ മുളക്കൽ പ്രതിയായ മാനഭംഗ കേസിലെ കന്യാസ്ത്രീക്കെതിരെ നിന്ദ്യമായ പദപ്രയോഗം നടത്തിയതിനെക്കുറിച്ച് നേരിട്ട് ഹാജരായി വിശദീകരിക്കണമെന്ന ദേശീയ വനിതാ കമീഷൻ ഉത്തരവിനെതിരെ വീണ്ടും വെല്ലുവിളിയുമായി പി.സി. ജോർജ് എം.എൽ.എ.
കുറവിലങ്ങാട് പൊലീസ് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിലൂടെ പ്രതിയായി മാറിയതിനാൽ വനിത കമീഷെൻറ ഉത്തരവ് ബാധകമല്ലെന്ന് അഭിഭാഷകൻ അഡോൾഫ് മാത്യു മുഖേന പി.സി. ജോർജ് അറിയിച്ചു. ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്നായിരുന്നു വനിത കമീഷൻ നിർദേശം.
കന്യാസ്ത്രീയെ മോശം വാക്കുകൾകൊണ്ട് അധിക്ഷേപിച്ച ജോർജിന് സെപ്റ്റംബർ 10നാണ് വനിത കമീഷൻ അധ്യക്ഷ രേഖ ശർമ നോട്ടീസ് അയച്ചത്. എന്നാൽ, ഇൗ നടപടി ജോർജ് വകവെച്ചില്ല. നിയമസഹായം തേടാൻ കൂടുതൽ സമയം വേണമെന്ന് ജോർജ് ആദ്യം മറുപടി നൽകി. കമീഷൻ അത് അനുവദിച്ചു. ഒക്ടോബർ നാലിനു ഹാജരാകാൻ നിർദേശിച്ചു. എന്നാൽ, അതിനും ജോർജ് വഴങ്ങിയില്ല. പകരം അദ്ദേഹത്തിെൻറ അഭിഭാഷകനാണ് ഹാജരായത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, അതിൽ പ്രതിയായ ഒരാളെ വിളിച്ചു വരുത്തുന്നത് മൗലികാവകാശ ലംഘനമാണെന്ന് ജോർജ് വാദിക്കുന്നു.
താൻ കുറ്റം ചെയ്തുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ, പൊലീസിനോട് കേസെടുക്കാൻ നിർദേശിക്കുകയാണ് കമീഷൻ ചെയ്യുക. തെൻറ കാര്യത്തിൽ കേസ് ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കമീഷൻ നടപടി പ്രസക്തമല്ലാതായി -ജോർജ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.