കോട്ടയം: വർഗീയ വിദ്വേഷം പടർത്തുന്ന രീതിയിലുള്ള ശബ്ദരേഖ പ്രചരിക്കുന്നതുമായി ബ ന്ധപ്പെട്ട് പി.സി. ജോർജ് എം.എൽ.എ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നൽകി. വർഗീയ വിദ്വേ ഷം പടർത്തുന്ന രീതിയിൽ എഴ് മിനിറ്റോളം നീളുന്ന ശബ്ദരേഖയിൽ വന്നിട്ടുള്ള ശബ്ദം തേൻറതല്ലെന്ന് പി.സി. ജോർജ് പറഞ്ഞു.
അത്തരത്തിൽ ഒരു ഫോൺ കാൾ വന്നിരുന്നു. ആ ശബ്ദരേഖയുടെ മൂന്ന് മിനിറ്റോളം ഭാഗം തേൻറതാണ്. അതിന് ശേഷമുള്ള ശബ്ദത്തെ സംബന്ധിച്ച് വിശദ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി സംശയമുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് പി.സി. ജോർജിേൻറതായി ഫോൺ സംഭാഷണത്തിെൻറ ക്ലിപ്പിങ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിൽ മുസ്ലിം വിഭാഗത്തെ ആക്ഷേപിച്ച് സംസാരിച്ചതായി ആരോപണം ഉയർന്നതോടെ എം.എൽ.എയുടെ വീട്ടിലേക്ക് മാർച്ച് നടക്കുകയും കല്ലേറ് ഉണ്ടാവുകയും ചെയ്തു. ഈ സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.