പി.സി ജോർജ് വിദ്വേഷ പ്രസംഗം ആവർത്തിച്ചത് സാമുദായിക സൗഹാർദം തകർക്കണമെന്ന ഉദ്ദേശത്തോടെ -റിമാൻഡ് റിപ്പോർട്ട്

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൽ റിമാൻഡിലായ മുൻ എം.എൽ.എ പി.സി ജോർജിനെതിരായ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര കുറ്റങ്ങളാണ് പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പി.സി ജോർജ് വിദ്വേഷ പ്രസംഗം ആവർത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമെന്ന് റിപ്പോർട്ട് പറയുന്നു.

പ്രസ്താവന ആവർത്തിച്ചത് രണ്ട് മത വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാനും സാമുദായിക സൗഹാർദം തകർക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ്. വർഗീയ കലാപത്തിന് ആഹ്വാനം ചെയ്യാൻ സാധ്യതയുള്ള പരാമർശമാണ്. മതസൗഹാർദത്തിന് മാതൃകയായ കേരളത്തിൽ ജോർജിന്‍റെ പ്രസ്താവന വർഗീയ സംഘർഷത്തിന് ഇടയാക്കും. കോടതിയുടെ ജാമ്യവ്യവസ്ഥക്ക് വിലകൽപ്പിക്കാതിരിക്കുകയും പരസ്യമായി ജാമ്യവ്യവസ്ഥ ലംഘിക്കുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ജോർജിന്‍റെ ശബ്ദസാംപിൾ ശേഖരിക്കേണ്ടതും പരിശോധിക്കേണ്ടതുമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മെയ് ഒന്നിനാണ് പി സി ജോർജ്ജിന് കോടതി ജാമ്യം നൽകിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പിസി ജോർജ്ജ് വിദ്വേഷ പ്രസംഗത്തിലെ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. ഇതിൽ വിശദമായ വാദം കേട്ട കോടതി പി സി ജോർജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി.

ജാമ്യത്തിലിരിക്കെ വെണ്ണലയിൽ പിസി ജോർജ്ജ് നടത്തിയ വിദ്വേഷ പ്രസംഗവും പരിശോധിച്ച കോടതി വെണ്ണലയിലെ പി സി ജോർജിന്റെ പ്രസംഗം പ്രകോപനപരമെന്ന് കണ്ടെത്തി. പ്രസംഗം വിദ്വേഷം പടർത്തുന്നതും മതസ്പർധ വളർത്തുന്നതുമാണെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിൽ പറയുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും മജിസ്‌ട്രേറ്റ് അനുമതി നൽകി. പിന്നാലെ വെണ്ണല കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായ പിസി ജോർജ്ജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അ​ന​ന്ത​പു​രി ഹി​ന്ദു​ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്ക​വെ​യാ​ണ്​ പി.​സി. ജോ​ർ​ജ്​ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ വിദ്വേഷ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്. കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‌ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടു പോകുന്നു തുടങ്ങിയ നുണയാരോപണങ്ങളാണ് പി.സി. ജോർജ് പ്രസംഗിച്ചത്.

വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ​പോപുലർ ഫ്രണ്ട്, കേ​ര​ള മു​സ്​​ലിം ജ​മാഅ​ത്ത് കൗ​ൺ​സി​ൽ, സി.​പി.​എം സെ​ക്ര​ട്ടേ​റി​യ​റ്റ്, പി.​ഡി.​പി അടക്കം പി.സി. ജോർജിനെതിരെ രംഗത്തുവരികയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ഡി.ജി.പി അനിൽകാന്തിന്‍റെ നിർദേശപ്രകാരമാണ് ജോർജിനെതിരെ കേസെടുത്തത്.

Tags:    
News Summary - PC George Repeat Hate Speech With The Intent To Break Communal Harmony - Remand Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.