പി.സി. തോമസിന്‍റെ തീരുമാനം തള്ളിക്കളയു​ന്നെന്ന്​ ലയനവിരുദ്ധ വിഭാഗം

തിരുവനന്തപുരം: കേരള കോൺഗ്രസിനെ ജോസഫ്​ ഗ്രൂപ്പിന്​ വിൽക്കാനുള്ള പി.സി. തോമസിന്‍റെ തീരുമാനം തള്ളിക്കളയുന്നതായി ലയനത്തെ എതിർക്കുന്ന വിഭാഗം നേതാക്കൾ. പാർട്ടി എൻ.ഡി.എയിൽ ഉറച്ചുനിൽക്കും. പാർട്ടി കേരള കോൺഗ്രസ്​ (എൻ.ഡി.എ) എന്ന പേരിൽ അറിയപ്പെടുമെന്ന് ജനറൽ സെക്രട്ടറി കല്ലട ദാസ് പറഞ്ഞു.

ലയനത്തിലൂടെ പിൻവാതിൽ വഴി യു.ഡി.എഫിൽ പ്രവേശിക്കാനും സാമ്പത്തിക ലാഭത്തിനും വ്യക്തി താൽപര്യത്തിനും വേണ്ടി പി.സി. തോമസ്​ നടത്തിയ ഹീനമായ പ്രവൃത്തിയാണ്​ ജോസഫ്​ ഗ്രൂപ്പുമായുള്ള വിൽപന കരാറെന്ന്​ ജനറൽ സെക്രട്ടറി കല്ലട ദാസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

Tags:    
News Summary - PC Thomas Anti-merger faction rejects Thomas decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.