തിരുവനന്തപുരം: പരിശോധനഫലം വേഗത്തിലാക്കുന്നതിന് ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ കുറയ്ക്കാനും പകരം ആൻറിജൻ പരിശോധന വർധിപ്പിക്കാനും ആലോചന. 2.5 ലക്ഷം ആൻറിജൻ കിറ്റ് കൂടി വേഗം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡിനോട് (കെ.എം.എസ്.സി.എൽ) സർക്കാർ ആവശ്യപ്പെട്ടു. കിറ്റ് ഒന്നിന് 450 രൂപ നിരക്കിൽ വാങ്ങാൻ അനുമതിയും നൽകി.
ആദ്യബാച്ചായി ലക്ഷം കിറ്റ് എത്തിക്കാനാണ് നിർദേശം. ആവശ്യമുള്ളവരിൽ മാത്രം ആർ.ടി.പി.സി.ആർ പരിമിതപ്പെടുത്തണമെന്നാണ് സമിതി ശിപാർശ.
മറ്റ് പരിശോധന സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന ഘട്ടത്തിലാണ് ആർ.ടി.പി.സി.ആറിനെ ആശ്രയിച്ചതെന്നും കൂടുതൽവേഗം ഫലം ലഭ്യമാക്കുന്ന ബദൽ സംവിധാനങ്ങളുള്ള സാഹചര്യത്തിൽ അതിലേക്ക് മാറുന്നതാണ് ഉചിതമെന്നും വിദഗ്ധസമിതി അംഗം 'മാധ്യമ'ത്തോട് പറഞ്ഞു.
ലക്ഷണമുള്ളവരിലും ചിലപ്പോൾ ആൻറിജൻ ടെസ്റ്റിൽ നെഗറ്റീവ് കാണിക്കാം. ഇവരുടെ സാമ്പിൾ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സമൂഹത്തിലെ വൈറസിെൻറ സാന്നിധ്യമറിയുന്നതിന് രോഗപ്പടർച്ച സാധ്യതയേറെയുള്ള പൊതുവിഭാഗങ്ങളിലാണ് ആൻറിജൻ ടെസ്റ്റ് കൂടുതലായും നടത്തുന്നത്. ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമെന്നതാണ് പ്രധാന പ്രത്യേകത.
ഒരു സാമ്പിൾ പരിേശാധന പൂർത്തിയാക്കാൻ പി.സി.ആറിൽ ആറു മണിക്കൂർ വരെയെടുക്കും. േഡറ്റ എൻട്രിയാണ് മറ്റൊരു കടമ്പ. സംസ്ഥാന സർക്കാറിെൻറയും െഎ.സി.എം.ആറിെൻറയും വെബ്സൈറ്റുകളിലേക്ക് ഫലം അപ്ലോഡ് ചെയ്യാൻ പിന്നെയും സമയമെടുക്കും.
ഇതെല്ലാം പൂർത്തിയാകുേമ്പാൾ ഫലം നൽകാൻ വൈകുകയാണെന്ന് ലാബ് അധികൃതരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.