കോഴിക്കോട്: തന്നെ തീവ്രവാദിയാക്കി മുദ്രകുത്തി പ്രദർശന വസ്തുവാക്കുന്നുവെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. കർണാടകത്തിൽ ഉദ്യോഗസ്ഥ തലത്തിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ കർണാടക സർക്കാറിന് പങ്കില്ലെന്നും മഅ്ദനി പറഞ്ഞു.
തനിക്കെതിരെയുള്ളതിന് സമാനമായ കേസുകൾ കർണാടകയിൽ നിയന്ത്രിക്കുന്നത് ഉദ്യോഗസ്ഥരാണ്. ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ സംസ്ഥാന സർക്കാർ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. ദൈവത്തിന്‍റെ ഇടപെടലിലൂടെ തന്‍റെ നിരപരാധിത്വം വ്യക്തമാകുമെന്ന് വിശ്വസിക്കുന്നതായും മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു.
തലശ്ശേരിയിൽ നടന്ന മകൻ ഹാഫിസ് ഉമർ മുഖ്ദാറിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം കൊല്ലത്തേക്ക് പോകുവാനായി കോഴിക്കോട് എത്തിയതായിരുന്നു മഅ്ദനി. തലശ്ശേരിയിൽ നിന്ന് റോഡുമാർഗം കോഴിക്കോട്ട് എത്തിയ മഅ്ദനി രാവിലത്തെ ട്രെയിനിൽ കൊല്ലത്തേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.