എല്ലാവർക്കും നന്ദി; സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിച്ചു -മഅ്ദനി VIDEO

നെടുമ്പാശ്ശേരി: പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച എല്ലാ കേരളീയരോടും നന്ദിയുണ്ടെന്ന് പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ന്നാ​സി​ർ മ​അ്​​ദ​നി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ എം.പി, കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ അടക്കമുള്ളവർ കർണാടക സർക്കാറുമായി ബന്ധപ്പെട്ടിരുന്നു. നീതിയുടെ പക്ഷത്ത് നിന്നുള്ള ഇടപെടലാണ് രാഷ്ട്രീപാർട്ടി നേതാക്കളും അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും മാധ്യമങ്ങളും നടത്തിയത്. ഇക്കാര്യത്തിലുള്ള നന്ദി അറിയിക്കുന്നതായും മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു.

താൻ പരപ്പന അഗ്രഹാര ജയിലിലല്ല ഇപ്പോൾ കഴിയുന്നത്. മൂന്നു വർഷം മുമ്പ് സ്വതന്ത്രമായ ജാമ്യമാണ് ലഭിച്ചത്. ബംഗളൂരു സിറ്റി വിട്ട് പോകരുതെന്ന് നിബന്ധന മാത്രമാണ് കോടതി വെച്ചിട്ടുള്ളത്. ആ നിബന്ധനയിൽ മാറ്റം വരുത്താൻ കോടതിയെ സമീപിച്ചപ്പോഴാണ് ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്ന് ഇത്തരം സമീപനം ഉണ്ടായത്. സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും നീതി ലഭിച്ചെന്നും മഅ്ദനി വ്യക്തമാക്കി.  

കർണാടക പൊലീസ് യാത്രാ ചെലവായി ആവശ്യപ്പെട്ട 18 ലക്ഷം രൂപ ഇളവ് ചെയ്തിനെക്കാളും ഇത് കീഴ്വഴക്കമായി തുടരരുതെന്ന സുപ്രീംകോടതി ഉത്തരവാണ് സന്തോഷം നൽകിയതെന്ന് മഅ്ദനി പറഞ്ഞു. സാമ്പത്തിക വിഷയത്തിൽ തന്നെ സഹായിക്കാൻ ആളുകളുണ്ടാകും. എന്നാൽ, രാജ്യത്തെ ആയിരകണക്കിന് വിചാരണ തടവുകാരെ ബാധിക്കുന്ന വിഷയം കൂടിയാണിത്. അതിനാലാണ് ഇത്രയും വലിയ തുക നൽകി കേരളത്തിലേക്ക് വരുന്നില്ലെന്ന് താൻ പറഞ്ഞതെന്നും മഅ്ദനി കൂട്ടിച്ചേർത്തു. 

മൂന്നു മണിയോടെയാണ് ​മഅ്ദനിയെ വഹിച്ചു കൊണ്ടുള്ള എ​യ​ർ ഏ​ഷ്യ വി​മാ​നം നെ​ടു​മ്പാ​ശ്ശേ​രി​ വിമാനത്താവളത്തിൽ ഇറങ്ങിയത്. നെ​ടു​മ്പാ​ശ്ശേ​രി​യിൽ നിന്ന്​ റോഡ് മാ​ർ​ഗം ക​രു​നാ​ഗ​പ്പ​ള്ളി അ​ൻ​വാ​ർ​ശ്ശേ​രി​യി​ലെ വീ​ട്ടി​ലേ​ക്ക്​ പോയി. പി.ഡി.പിയുടെ മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും മഅ്ദനിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. സുരക്ഷാ പരിശോധനക്ക് ശേഷം പുറത്തുവന്ന മഅ്ദനിയെ അനുയായികൾ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം ചെയ്തു.

ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11.30ന്​ ​ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കു​ന്ന മൂ​ത്ത മ​ക​ൻ ഉ​മ​ർ മു​ഖ്​​താ​റി​​ന്‍റെ വി​വാ​ഹ​ച്ച​ട​ങ്ങി​നാ​യി മ​അ്​​ദ​നി ചൊ​വ്വാ​ഴ്​​ച അ​ൻ​വാ​ർ​ശ്ശേ​രി​യി​ൽ​ നി​ന്ന്​ പു​റ​പ്പെ​ടും. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ ഒ​മ്പ​തു​വ​രെ കൊ​ല്ലം ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​വി​രു​ന്നി​ലും അ​ദ്ദേ​ഹം പ​െ​ങ്ക​ടു​ക്കും. 

Full View
Tags:    
News Summary - PDP Chairman Abdul Nazar Madani thanks to Kerala People for support me -kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.