കൊച്ചി: വിരമിച്ച് ഒരു വർഷമായിട്ടും പി.എഫ് പെൻഷൻ ലഭിക്കാതെ തൊഴിലാളികൾ. വർഷങ്ങ ൾ ജോലി ചെയ്ത് പി.എഫിലേക്ക് വിഹിതമടച്ചവർ പെൻഷനുവേണ്ടി ഓഫിസുകൾ കയറിയിറങ്ങു കയാണ്. സംസ്ഥാനത്തെ പി.എഫ് ഓഫിസുകളിൽ മുപ്പതിനായിരത്തിലധികം പെൻഷൻ അപേക്ഷകൾ ക െട്ടിക്കിടക്കുന്നതായാണ് കണക്ക്. ശമ്പളം എത്ര ഉയർന്നതായാലും 15,000 രൂപ പരിധി നിശ്ചയിച്ച് ആനുപാതികമായ കുറഞ്ഞ പെൻഷൻ മാത്രം നൽകുന്ന രീതിയാണ് ഉണ്ടായിരുന്നത്.
എന്നാൽ, ഉയർന്ന ശമ്പളത്തിന് ആനുപാതികമായി വിഹിതം ഈടാക്കി കൂടിയ പെൻഷൻ നൽകാൻ ഹൈകോടതി ഉത്തരവായിരുന്നു. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ഇതിനെതിരെ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹരജി തീർപ്പാകാതെ ഉയർന്ന പെൻഷൻ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ഇ.പി.എഫ്.ഒ അധികൃതർ.
അതേസമയം, പെൻഷൻ പഴയ രീതിയിൽ 15,000 രൂപ അടിസ്ഥാനത്തിൽ മതി എന്ന് സത്യവാങ്മൂലം നൽകുന്നവർക്ക് പെൻഷനു തടസ്സമുണ്ടാകില്ലെന്നാണ് ഇവർ നൽകുന്ന സൂചന. പക്ഷേ, ഇങ്ങനെ സത്യവാങ്മൂലം നൽകിയാൽ ഉയർന്ന പെൻഷനുള്ള സാധ്യത അടയുമെന്നതിനാൽ ആരും തയാറല്ല.
കഴിഞ്ഞവർഷം നവംബർ 18 മുതൽ വിരമിച്ച തൊഴിലാളികളുടെ പെൻഷൻ അപേക്ഷകളാണ് തീരുമാനമാകാത്തത്. പെൻഷൻ നിഷേധിക്കുന്നതിനെതിരെ ഹിൻഡാൽകോ ജീവനക്കാരൻ ബി.പി. തോമസ്കുട്ടി മനുഷ്യാവകാശ കമീഷന് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.