കൊച്ചി: സഹകരണ മേഖലയിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കണമെന്ന ആവശ്യത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച് സഹകരണ സംഘം ജീവനക്കാരുടെ സംഘടനകൾ നൽകിയ നിവേദനങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്ന് കാട്ടി ചേർത്തല തൈക്കാട്ടുശ്ശേരി സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി സോജി കെ. തോമസ്, ചേർത്തല കോഓപറേറ്റിവ് അർബൻ സൊസൈറ്റി അസി. സെക്രട്ടറി എ. അജി തുടങ്ങിയവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
ഷെഡ്യൂൾഡ് ബാങ്കുകളിലുൾപ്പെടെ പെൻഷൻ പ്രായം 60 ആണെങ്കിലും സഹകരണ സംഘം ജീവനക്കാരുടേത് 58 വയസാണെന്നാണ് ഹരജിയിൽ പറയുന്നത്. സഹകരണ മേഖലയിലെ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി സർക്കാർ വർധിപ്പിച്ചിട്ടും പെൻഷൻ പ്രായം ഉയർത്തിയിട്ടില്ല.
ഇതുമൂലം ജീവനക്കാർക്ക് കുറച്ചു വർഷത്തെ സർവിസ് മാത്രമേ ലഭിക്കൂവെന്നും സഹകരണ മേഖലയിൽ പൂർണ പെൻഷൻ ലഭിക്കണമെങ്കിൽ 30 വർഷം സർവിസ് നിർബന്ധമാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.