അക്രമ രാഷ്​ട്രീയത്തിനെതിരെ ജനം ഒന്നിക്കണം -സമസ്ത

കോഴിക്കോട്: അക്രമ രാഷ്​ട്രീയത്തിനെതിരെ ജനം ഒന്നിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പാനൂര്‍ പുല്ലൂക്കര പാറാല്‍ മന്‍സൂറിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് മനുഷ്യത്വരഹിത നടപടിയാണ്. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകപരമായി ശിക്ഷിക്കണം.

അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാടില്‍നിന്ന് രാഷ്​ട്രീയ പാര്‍ട്ടികള്‍ പിന്തിരിയണം. കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദത്തിനും സമാധാന അന്തരീക്ഷത്തിനും ഭംഗമുണ്ടാക്കുന്ന ദുഃശക്തികളെ ഒറ്റപ്പെടുത്താന്‍ സമൂഹം മുന്നോട്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡൻറ്​ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്​ദുല്ല മുസ്‌ലിയാര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, കെ.പി.സി. തങ്ങള്‍ വല്ലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - People must unite against violent politics - Samastha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.