കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയും - എ.കെ ബാലൻ

തിരുവനന്തപുരം: കേരളത്തിൽ വെടിവെപ്പുണ്ടാക്കി കലാപഭൂമിയാക്കാനാണ് സംഘപരിവാർ ശ്രമമെന്ന് മന്ത്രി എ.കെ ബാലൻ. അക്രമ സംഭവങ്ങൾ നീണ്ടുപോകില്ല. അത് അവസാനിക്കും. 1959 ലെതുപോലെ കമ്മ്യൂണിസ്​റ്റ്​ മന്ത്രിസഭയെ താഴെ ഇറക്കാമെന്ന്​ മോഹിച്ചാണ് ചിലരുടെ പ്രവർത്തനം. അത് നടക്കില്ലെന്നും ബാലൻ പറഞ്ഞു.

സംസ്ഥാനത്ത് വെടിവെപ്പും കലാപവും ഉണ്ടാക്കാനാണ് ആർ.എസ്.എസ്. ശ്രമം. അത് ജനങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കും. പൊലീസുകാരിലും ആർ.എസ്​.എസുകാരുണ്ടെന്നാണ് പ്രചാരണം. അത് മനസ്സിൽ വെച്ചാൽ മതിയെന്നും ബാലൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - People Recognize the Violence Attempt by RSS - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.