ദേശീയപാത നിർമാണത്തിന് ഇറക്കിയ കമ്പി മോഷ്ടിച്ചവർ പിടിയിൽ

കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ദേശീയപാത നിർമാണത്തിനായി ഇറക്കിയ മൂന്നു ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലെ പ്രതികളെ കൊയിലാണ്ടി പൊലീസ് പിടികൂടി. ഷംസുദ്ധീൻ, അരുൾ കുമാർ, അല്ലി രാജ് എന്നിവരെയാണ് കൊയിലാണ്ടി സി.ഐ പി.എം. ബിജു, എസ്.ഐ അനീഷ് വടക്കയിൽ, പി.എം. ശൈലേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സാഹസികമായി അറസ്റ്റ് ചെയ്തത്.

ബൈപ്പാസ് പണി നടക്കുന്ന വെങ്ങളം മുതൽ ഇരുമ്പ് കമ്പി മോഷ്ടിക്കുന്നത് പതിവായതിനാൽ നിർമാണ കമ്പനി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരും പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി. 

Tags:    
News Summary - people who stole the wire brought down for the construction of the national highway have been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.