പെരിയ: യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത്ലാൽ, കൃപേഷ് വധേക്കസിൽ സി.ബി.ഐ 'ആക്ഷൻ' തുടങ്ങിയതോടെ ഞെട്ടലിൽ സി.പി.എം. അഞ്ചു സി.പി.എം പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തതോടെ പാർട്ടിയുടെ സമ്പൂർണ ആധിപത്യമാണ് കൃത്യനിർവഹണത്തിൽ ഉണ്ടായത് എന്ന് വ്യക്തമാകുകയാണ്. കൂടുതൽപേർ അറസ്റ്റിലായേക്കും എന്ന സൂചനയാണ് സി.ബി.ഐ നൽകുന്നത്. പ്രതികളുടെ എണ്ണം 14ൽനിന്ന് 19 ആയതോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിലായി. പ്രധാനപ്പെട്ട രണ്ട് അറസ്റ്റുകൂടിയുണ്ടാകുമെന്ന സൂചനയാണ് ഉള്ളത്.
അത് ജില്ല സെക്രട്ടറിയേറ്റിലേക്കും ഏരിയ കമ്മിറ്റിയിലേക്കും കടന്നുചെല്ലുമെന്നാണ് സൂചന. ക്രൈം ബ്രാഞ്ച്് അേന്വഷണത്തെ നാണംകെടുത്തുന്ന തരത്തിലുള്ള നടപടിയാണ് സി.ബി.ഐയുടെ ഭാഗത്തുനിന്നുമുണ്ടായത്. ക്രൈം ബ്രാഞ്ച് സാക്ഷിപ്പട്ടികയിലേക്ക് മാറ്റി കേസിൽനിന്ന് സി.പി.എമ്മിനെ രക്ഷിക്കാനുള്ള പഴുതുകളാണ് കുറ്റപത്രത്തിൽ ഉണ്ടാക്കിയത്.
സി.പി.എമ്മുകാർ പ്രതികളായ കേസിൽ പാർട്ടിക്കാരെ സാക്ഷികളുമാക്കി. ഇതാണ് കേസ് സി.ബി.ഐയിലേക്ക് എത്തിക്കാൻ കാരണമായത്. കേസ് വ്യക്തിവൈരാഗ്യമാണ് എന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലും പൊളിഞ്ഞു. കൃത്യം നിർവഹിക്കുന്നതിനും മൂന്നുമണിക്കൂർ മുമ്പ് കൃത്യത്തെ കുറിച്ച് ഒന്നാം പ്രതി പീതാംബരനോട് കല്യോട്ട് ടൗണിൽ െവച്ച് സംസാരിച്ച ഹരിപ്രസാദാണ് ഇപ്പോൾ അറസ്റ്റിലായത്. കല്യോട്ട് എച്ചിലടുക്കം ബ്രാഞ്ച് കേന്ദ്രമാക്കിയാണ് ഗൂഢാലോചനയും കൃത്യവും നടന്നതെന്ന് തെളിയിക്കുന്നതാണ് അഞ്ചുപേരുടെ അറസ്റ്റ്. സി.ബി.ഐ ആഴ്ന്നിറങ്ങി നടത്തിയ അന്വേഷണത്തിൽ, കൃത്യത്തിലും ഗൂഢാലോചനയിലും ബ്രാഞ്ചിെൻറ പരിധിക്കുള്ളിലുള്ള നേതാക്കൾ മാത്രമാണുള്ളത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠൻ ഉൾപ്പെടെയുള്ളവർ പ്രതിയായതും ജില്ല നേതാക്കളിൽ ചിലരെയും എം.എൽ.എ, മുൻ എം.എൽ.എ എന്നിവരെ ചോദ്യംചെയ്തതും അന്വേഷണം കൂടുതൽ ഉന്നതങ്ങളിലേക്ക് നീങ്ങുമെന്നതിെൻറ സൂചനയാണ്. പ്രതികളെ രക്ഷിക്കാനുള്ള ശ്രമംനടത്തിയതിെൻറ പേരിൽ ജില്ല നേതാക്കളിൽ ചിലർ പ്രതികളായേക്കുമെന്നും സൂചനയുണ്ട്.
മലപ്പുറം: പെരിയ ഇരട്ടക്കൊല കേസിൽ സാധാരണക്കാരുടെ നികുതിപ്പണം കൊലയാളികളെ രക്ഷിക്കാൻ ഉപയോഗിച്ച സംസ്ഥാന സർക്കാർ മാപ്പ് പറയണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. പ്രതികളുടെ അറസ്റ്റിൽ ഒരു പുതുമയുമില്ല. കേരള പൊലീസ് എല്ലാ തെളിവുകളും നശിപ്പിക്കാൻ ശ്രമിച്ചു. കോടതി സി.ബി.െഎയെ ഏൽപിച്ചതുകൊണ്ടാണ് യഥാർഥ പ്രതികൾ അറസ്റ്റിലായത്. കൊലപാതകികളെ രക്ഷിക്കാൻ ഖജനാവിലെ കോടികൾ ഉപയോഗിച്ചു. സമൂഹത്തോട് ബഹുമാനവും പ്രതിബദ്ധതയുമുള്ള സർക്കാറാണെങ്കിൽ യഥാർഥ പ്രതികളെ പിടിക്കാനായുള്ള അന്വേഷണം തടയാൻ സുപ്രീംകോടതി വരെ പോയി പണം ധൂർത്തടിക്കില്ല.
പാർട്ടി ഒാഫിസിൽനിന്നോ എ.കെ.ജി സെൻറിൽനിന്നോ കൊണ്ടുവരുന്ന പണമില്ലിത്. കൃത്യമായ തെളിവുള്ള കേസാണിത്. അത്തരമൊരു കൊലപാതകമാണ് കേരളത്തിലെ പൊലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കാൻ സർക്കാർ ശ്രമിച്ചത്. താഴെത്തട്ടിലെ സഖാക്കളല്ല കൊല ചെയ്തത്. ഉന്നത നേതൃത്വം അറിഞ്ഞാണ് ഇൗ കൊലപാതകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.