കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ 50ഓളം പേർ സി.ബി.ഐ ചോദ്യം ചെയ്യൽ പട്ടികയിൽ. ഇതിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗമായ മുൻ എം.എൽ.എയും ഉൾപ്പെടുമെന്നാണ് സൂചന. ഇതുവരെ 40ഓളം പേരെ ചോദ്യം ചെയ്തതിൽ സി.പി.എം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, പനയാൽ ബാങ്ക് സെക്രട്ടി കെ.വി. ഭാസ്കരൻ, സി.പി.എം ഉദുമ ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി, മറ്റൊരു മുൻ എം.എൽ.എ തുടങ്ങിയവരും ഉൾപ്പെട്ടിട്ടുണ്ട്. കൃത്യവുമായി ബന്ധപ്പെട്ടവരെന്ന് പരാതിക്കാർ ആരോപിച്ചവരിലേക്കും അതേസമയം ക്രൈം ബ്രാഞ്ച് സംഘം ഒഴിവാക്കിയവരിലേക്കുമാണ് ഏറ്റവും ഒടുവിലായി സി.ബി.ഐ അന്വേഷണം നീളുന്നത്.
2019ന് ഫെബ്രുവരി 17ന് രാത്രി ഏഴിന് ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സംഘം കൃത്യം നിർവഹിച്ച ശേഷം എത്തിയത് സി.പി.എം ഉദുമ ഏരിയ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന ഉദുമ വെളുത്തോളിയിലാണ്.രണ്ടാം പ്രതി സജിജോർജിെൻറ വാഹനത്തിലാണ് അവിടെ എത്തിയത്. പ്രതികൾ ധരിച്ചിരുന്ന വസ്ത്രം നശിപ്പിച്ചത് വെളുത്തോളിയിലാണ്. വാഹനം അവിടെ ഉപേക്ഷിച്ച സജിജോർജ് അടുത്ത ദിവസം വാഹനം കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് പിടിയിലായി.
ഇതിനിെട അവിടെയെത്തിയ മുൻ എം.എൽ.എയും രാഘവൻ വെളുത്തോളിയും കെ.വി. ഭാസ്കരനും പൊലീസ് ജീപ്പിനകത്തായിരുന്ന സജിജോർജിനെ ബലമായി രക്ഷപ്പെടുത്തി കൊണ്ടുപോവുകയായിരുന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. കല്യോട്ടെ വ്യാപാരി വത്സരാജ്, അന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ ഉടമ ശാസ്താ ഗംഗാധരൻ, വെളുത്തോളിയിൽ തെളിവുനശിപ്പിക്കാനും പ്രതികളെ രക്ഷിക്കാനും ശ്രമിച്ചവർ എല്ലാം പ്രതിസ്ഥാനേത്തക്ക് കടന്നുവരുമെന്നാണ് സി.ബി.െഎ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.