അഞ്ചാലുംമൂട്: അഞ്ചാലുംമൂട്ടിലും പരിസരപ്രദേശങ്ങളിലും സര്‍വേയുടെ മറവില്‍ സ്വകാര്യ വിവരശേഖരണം നടത്തുന്നതായി പരാതി. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് പി.ആര് ഏജന്‍സികള്‍ സര്‍വേ ആരംഭിച്ചത്. പി.ആര് ഏജന്‍സികളും ചില വാര്‍ത്താ ചാനലുകളുമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം അഞ്ചാലുംമൂട് പരിധിയിലെ കടവൂര്‍, സി.കെ.പി, പെരുമണ്‍, പനയം എന്നിവിടങ്ങളില്‍ ഇത്തരം സംഘങ്ങളെത്തി സർവേ നടത്തിയിരുന്നു.
വോട്ട് ചെയ്യുന്നതാര്‍ക്ക് എന്നതുള്‍പ്പെടെ 13 ഇനം ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുമായെത്തുന്ന ഇവര്‍ ആപ് വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. മണ്ഡലത്തില്‍തന്നെയുള്ള യുവതി-യുവാക്കളെയാണ് കമ്പനികള്‍ സർവേക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടുകൾ കയറിയുള്ള കച്ചവടങ്ങള്വരെ നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുള്ളപ്പോഴാണ് ഇത്തരം സർവേക്കായി ഇവര്‍ വീട്ടുപടിക്കലെത്തുന്നത്.
തെരഞ്ഞെടുപ്പിലെ വിവരങ്ങള്‍ക്ക് പുറമേ സ്വകാര്യ വിവരങ്ങളും ഇക്കൂട്ടര്‍ ശേഖരിക്കുന്നതായി പരാതിയുണ്ട്. ഒരുദിവസത്തെ വിവരശേഖരണത്തിന് 500 രൂപയാണ് കമ്പനികള്‍ പ്രതിഫലം നല്‍കുന്നത്. കഴിഞ്ഞദിവസം പനയത്ത് വിവരശേഖരണത്തിന് എത്തിയവരും നാട്ടുകാരുമായി തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. അതേസമയം പി.ആര് ഏജന്‍സിയുടെ പ്രവര്‍ത്തനത്തെ പറ്റി ധാരണയില്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് അഞ്ചാലുംമൂടിെൻറ വിവിധ പ്രദേശങ്ങളില്‍ വിവരശേഖരണത്തിനെത്തുന്നത്. മാര്‍ച്ച് 10നകം വിവരശേഖരണം പൂര്‍ത്തിയാക്കണമെന്നും ഒരുദിവസം 25 വീടുകളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കണമെന്നുമാണ് കമ്പനികള്‍ സർവേ നടത്തുന്നവർക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം ഇത്തരം സർവേയുമായി വരുന്നവരുമായി യാതൊരുതരത്തിലുള്ള വിവരങ്ങളും പങ്കുവെക്കരുതെന്നും വോട്ടവകാശം ഓരോരുത്തരുടെയും സ്വകാര്യതയാണെന്നുമാണ് പൊലീസ് പറയുന്നത്. വിവിധ ഭാഗങ്ങളില്‍ പ്രതിഷേധമുണ്ടാകുന്നുണ്ടെങ്കിലും പൊലീസ് ഈ വിഷയത്തില്‍ കാര്യമായി ഇടപെടാറില്ലെന്നതാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.