കൊച്ചി: പിണറായി മന്ത്രിസഭയിലെ സി.പി.ഐ മന്ത്രിമാർക്കെതിരെ ഹൈകോടതിയിൽ ഹരജി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ, ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ, വനം മന്ത്രി കെ. രാജു എന്നിവർക്കെതിരെ സിനിമാ പ്രവർത്തകനായ ആലപ്പി അശ്റഫ് ആണ് ഹരജി നൽകിയത്.
മന്ത്രിസഭാ യോഗത്തിൽ നിന്ന് സി.പി.എം മന്ത്രിമാർ വിട്ടു നിന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് ഹരജിയിൽ പറയുന്നു. മന്ത്രിമാർ സത്യപ്രതിജ്ഞാ ലംഘനം നടത്തി. ഭരണഘടനാപരമായ ബാധ്യത നിറവേറ്റാൻ നാലു മന്ത്രിമാർക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ പ്രധാന നയതീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് മന്ത്രിമാരെ മുഖ്യമന്ത്രി തടയണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
ഹൈകോടതി പരാമർശത്തിന് വിധേയനായ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത സാഹചര്യത്തിലാണ് നവംബർ 15ന് സി.പി.ഐ മന്ത്രിമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നത്. ഇക്കാര്യം രേഖാമൂലം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.