ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരായ ഹരജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരായ എ. രാജയുടെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈകോടതി വിധി നേരത്തെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കേസുമായി ബന്ധപ്പെട്ട് സി.എസ്.ഐ പള്ളിയിലെ മാമോദിസ രജിസ്റ്റർ, സംസ്‌കാര രജിസ്റ്റർ, കുടുംബ രജിസ്റ്റർ എന്നിവ സുപ്രീംകോടതിക്ക് കൈമാറിയില്ലെന്ന ആരോപണം പരിശോധിക്കാൻ സുപ്രീംകോടതി രജിസ്ട്രി നിർദ്ദേശം നൽകിയിരുന്നു.

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒറിജിനൽ കൈമാറാനും ഹൈകോടതിയോട് നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. എന്നാൽ സുപ്രധാനരേഖകൾ കൈമാറിയില്ലെന്നാണ് ഡി. കുമാറിന്‍റെ അഭിഭാഷകൻ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി. കുമാർ പുതിയ അപേക്ഷയും നൽകിയിരുന്നു.

എന്നാൽ എല്ലാ രേഖകളും സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ടെന്നാണ് ഓഫിസ് ഓർഡറിലുള്ളതെന്ന് എ. രാജയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കുമ്പോൾ ഈ വിവരം രജിസ്ട്രി കോടതിയെ അറിയിക്കും.

Tags:    
News Summary - petition against the High Court verdict canceling the Devikulam election is in the Supreme Court today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.