കൊച്ചി: ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വൈസ് ചാൻസലറായി പി.എം. മുബാറക് പാഷയെ നിയമിച്ചത് ചോദ്യം ചെയ്ത് ഹൈകോടതിയിൽ ഹരജി. സുതാര്യമല്ലാതെയും സെർച്ച് കമ്മിറ്റി രൂപവത്കരിച്ച് പാനൽ നിർദേശിക്കാതെയും നിയമിച്ചത് നിയമവിരുദ്ധമാണെന്ന് കാട്ടി െകാച്ചി സർവകലാശാല മാത്തമാറ്റിക്സ് വകുപ്പ് മേധാവി ഡോ. പി.ജി. റോമിയോയാണ് ഹരജി നൽകിയത്.
നിയമിക്കപ്പെടേണ്ടയാൾക്ക് ഏതെങ്കിലും സർവകലാശാലയിൽ പ്രഫസറായി പത്ത് വർഷ പരിചയം വേണമെന്നും പൊതു വിജ്ഞാപനത്തിലൂടെ സെർച്ച് കമ്മിറ്റിയുണ്ടാക്കി തയാറാക്കുന്ന പാനലിൽനിന്ന് തെരഞ്ഞെടുക്കുന്നവർ വേണമെന്നുമുള്ള 2013ലെ യു.ജി.സി വ്യവസ്ഥകൾ ലംഘിച്ചാണ് നിയമനം.
വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ചിട്ടില്ലാത്ത, മതിയായ യോഗ്യതകളില്ലാത്തയാളെയാണ് നിയമിച്ചത്.
27 വർഷം മുമ്പ് പി.എച്ച്.ഡി േനടി 25 വർഷമായി സർവകലാശാല അധ്യാപകനായും 2011ൽ പ്രഫസറായും ജോലി ചെയ്യുന്ന തനിക്ക് അവസരം ലഭിച്ചിട്ടില്ല. ഹരജി തീർപ്പാകുംവരെ നിയമന നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.