കൊച്ചി: അപൂർവ രോഗങ്ങൾക്കുള്ള മരുന്നിന് അമിതവില ഈടാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ജീവൻരക്ഷ മരുന്നുകൾക്ക് അമിത വില ഈടാക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ന്യായ വിലയ്ക്ക് ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് ‘സ്പൈനൽ മസ്കുലർ അട്രോഫി’ എന്ന അപൂർവരോഗ ബാധിതയും എറണാകുളം സ്വദേശിനിയുമായ 24കാരിയാണ് ഹരജി നൽകിയത്.
ഇത് ജനുവരി മൂന്നിന് പരിഗണിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാറ്റി. ഒരുകുപ്പിക്ക് ആറുലക്ഷം രൂപ വിലവരുന്ന ‘റിസ്ഡിപ്ലാം’ എന്ന മരുന്നാണ് ഡോക്ടർ തനിക്ക് നിർദേശിച്ചിരിക്കുന്നത്. ഒരുകുപ്പി 12 ദിവസത്തേക്ക് മാത്രമേ തികയൂ. പേറ്റന്റ് നിയമപ്രകാരമുള്ള കുത്തകാവകാശമുള്ളതിനാലാണ് ഉയർന്ന തുക മരുന്നിന് കമ്പനി ഈടാക്കുന്നത്.
അപൂർവരോഗ ബാധിതരുടെ ചികിത്സ ഉറപ്പാക്കുന്ന ദേശീയ നയത്തിന്റെ ഭാഗമായി മരുന്ന് സൗജന്യമായി ലഭ്യമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.