കൊച്ചി: ജനജീവിതം ദുരിതത്തിലാക്കി ഇന്ധനവില സർവകാല റെക്കോഡിലേക്ക് ഉയരുന്നു. ഡീസൽവില എക്കാലത്തെയും ഉയർന്ന നിലയിലെത്തി. പെട്രോൾവില കഴിഞ്ഞ മൂന്നുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. പ്രതിമാസം ശരാശരി ഒരു രൂപയിലധികം പെട്രോളിനും ഡീസലിനും വർധിച്ചിട്ടും നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെട്ടിട്ടില്ല.
ഏഴുമാസത്തിനിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒമ്പത് രൂപയോളം വർധിച്ചു. നിലവിൽ എട്ടുരൂപയുടെ അന്തരം മാത്രമേ ഇവക്കിടിയിലുള്ളൂ. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നത് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ വില വർധനയെ ന്യായീകരിക്കുേമ്പാൾ ഇതിന് മൗനാനുവാദം നൽകുന്ന സമീപനമാണ് കേന്ദ്രസർക്കാറിേൻറത്. അസംസ്കൃത എണ്ണയുടെ വില ഉയരുന്നതിനനുസരിച്ച് ഇന്ധനവില ഉയർത്തുന്ന കമ്പനികൾ താഴുന്നതിന് ആനുപാതികമായി വില കുറക്കുന്നില്ല. ഇതുവഴി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ വൻനേട്ടമുണ്ടായതായി കമ്പനികളുടെ സാമ്പത്തികഫലങ്ങൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.