വെള്ളറട: പമ്പിൽ നിന്ന് ചോർന്ന പെട്രോൾ കിണറ്റിൽ കലർന്നു. പ്രതിഷേധവുമായെത്തിയ നാട്ടുകാർ പമ്പ് പൂട്ടിച്ചു. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ പെട്രോൾ പമ്പില്‍ നിന്നുമാണ് പെട്രോൾ ചോർന്ന് കിണറ്റിൽ കലർന്നത്.
പനച്ചമൂട് പുലിയൂര്‍ ശാലയില്‍ തമിഴ്‌നാട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയിലിന്‍റെ പമ്പിലാണ് ചോര്‍ച്ച. കഴിഞ്ഞ രണ്ട് മാസം മുമ്പ് സമീപ വാസിയുടെ വീട്ടിലെ കിണറില്‍ പെടോള്‍ കലർന്നതായി പരാതി ഉയര്‍ന്നെങ്കിലും ടാങ്കില്‍ നിന്നുള്ള ചോര്‍ച്ചയല്ലെന്നായിരുന്നു പമ്പ് അധികൃതർ പറഞ്ഞത്.
തുടര്‍ന്ന് പരാതിക്കാരന്‍ കിണറിനു സമീപത്ത് ബോർവെൽ അടിച്ചുവെങ്കിലും അതിലും പെട്രോള്‍ കലർന്നു. ഇന്നലെ അബ്ദുള്‍ റഹ്മാന്, സുകുമാരന്‍,ഗോപി തുടങ്ങിയവരുടെ വിടുകളിലെ കിണറുകളിലും പെട്രോൾ നിറഞ്ഞതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്.
വെള്ളറട പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പാറശാല ഫയര്‍ ഫോഴ്‌സ് എത്തി കിണറ്റിലെ വെള്ളത്തില്‍ പേപ്പര്‍ മുക്കി കത്തിച്ചപോള്‍ കത്തുകയായിരുന്നു. എന്നാല്‍ പമ്പ് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട് ഭാഗത്ത് ആയതിനാല്‍ പഞ്ചായത്തിനോ ഫയര്‍ ഫോഴ്‌സിനോ നടപടികള്‍ സ്വീകരിക്കാൻ കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി പമ്പിനു മുമ്പില്‍ കയര്‍ വലിച്ച് കെട്ടി പ്രവര്‍ത്തനം തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.