മുൻ സീറ്റിലിരുന്ന ഉദ്യോഗസ്ഥൻ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; മുഖ്യമന്ത്രിയുടെ കാറിനും പിഴ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കിയ കാര്‍ണിവല്‍ കാറിന് പിഴയീടാക്കി മോട്ടോര്‍ വാഹന വകുപ്പ്. മുൻ സീറ്റിലിരുന്ന ഉദ്യോഗസ്ഥൻ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴ. മുണ്ടക്കയം-കുട്ടിക്കാനം റോഡില്‍ വെച്ചാണ് വാഹനത്തിന് 500 രൂപ പിഴ ഈടാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് വൈകീട്ട് നാല് മണിയോടെയാണ് കിയ കാര്‍ണിവലിനെ എ.ഐ കാമറ കുടുക്കിയത്. ഡിസംബര്‍ 12 നാണ് ഇടുക്കിയില്‍ നവകേരള സദസ്സ് നടന്നത്. അന്നേദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസില്‍ സഞ്ചരിക്കവെ, മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനമായി സഞ്ചരിച്ചപ്പോഴാണ് സീറ്റ്‌ ബെല്‍റ്റ് ധരിക്കാതെ മുന്‍ സീറ്റിലിരുന്ന് യാത്ര ചെയ്ത ഉദ്യോഗസ്ഥന്‍റെ ചിത്രം മോട്ടോര്‍ വാഹനവകുപ്പിന്‍റെ കാമറയില്‍ കുടുങ്ങിയത്.

Tags:    
News Summary - Petty case against CM's car too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.