പി.​എ​ഫ്​ പെ​ൻ​ഷ​ൻ സോ​ഫ്​​റ്റ്​​വെ​യ​റി​ൽ മു​ഴു​വ​ൻ​വി​ഹി​തം അ​ട​ച്ച​വ​ർ മാ​ത്രം

കണ്ണൂർ: മുഴുവൻ അംഗങ്ങൾക്കും പി.എഫ് പെൻഷന് അർഹതയുണ്ടാവുമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് എംപ്ലോയ്മ​െൻറ് േപ്രാവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ മുഴുവൻ പ്രാദേശിക ഒാഫിസുകൾക്കും പെൻഷർ അർഹതപ്പട്ടിക തയാറാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് പി.എഫ് പെൻഷൻ മുഴുവൻവിഹിതവും അടക്കാത്തവർ പുതിയ അർഹതപ്പട്ടികയിൽ ഉൾപ്പെടുകയില്ലെന്ന് വ്യക്തമായി. നിലവിൽ പെൻഷന് അർഹതനേടിയവരുടെ പട്ടിക, മുൻകാലപ്രാബല്യം നേടിയവരുടെ പട്ടിക, ഭാവിയിൽ ഉൾപ്പെടുത്തേണ്ടവരായി ഇപ്പോൾ മുഴുവൻവിഹിതവും സ്ഥാപന ഉടമ നിക്ഷേപിക്കുന്നവരുടെ പട്ടിക എന്നിങ്ങനെ പുതിയ സോഫ്റ്റ്വെയർ പരിഷ്കരണനടപടിയും ആരംഭിച്ചു. രണ്ടു മാസത്തിനകം ഇൗ പ്രക്രിയ പൂർത്തിയാക്കി പെൻഷൻ വിതരണം ചെയ്യാനാണ് നിർദേശം.

എന്നാൽ, പുതുക്കുന്ന പെൻഷൻ സോഫ്റ്റ്വെയറിൽ മുഴുവൻ പെൻഷൻ വിഹിതവും അടക്കാത്ത സ്ഥാപനങ്ങളിലെ ജീവനക്കാർ ഉൾപ്പെടുകയില്ലെന്നാണ് റീജനൽ ഒാഫിസുകളിലെത്തിയ ഒൗദ്യോഗിക ഉത്തരവിൽ സൂചിപ്പിക്കുന്നത്. ശമ്പളത്തിന് ആനുപാതികമായി മുഴുവൻ ജീവനക്കാർക്കും പെൻഷൻ നൽകുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മാർച്ച് 23ന് കേന്ദ്ര തൊഴിൽമന്ത്രി പാർലമ​െൻറിൽ പ്രസ്താവന നടത്തിയിരുന്നു. ഇതനുസരിച്ച് സെൻട്രൽ േപ്രാവിഡൻറ് ഫണ്ട് കമീഷണർ (പെൻഷൻ) ഡോ. എസ്.കെ. താക്കൂർ 2017 മാർച്ച് 23ന് പുറപ്പെടുവിച്ച ഉത്തരവാണ് പെൻഷൻ അർഹതപ്പട്ടിത തയാറാക്കുന്നതിനായി റീജനൽ കമീഷണർമാർ, റീജനൽ ഒാഫിസുകൾ, സബ് റീജനൽ ഒാഫിസുകൾ എന്നിവിടങ്ങളിലെത്തിയത്. 

മന്ത്രി പാർലമ​െൻറിൽ പ്രഖ്യാപിച്ചതനുസരിച്ചുതന്നെ മുഴുവൻ ജീവനക്കാർക്കും 1995 െസപ്റ്റംബറിൽ പ്രഖ്യാപിച്ചതനുസരിച്ചുള്ള പെൻഷൻവിതരണം ചെയ്യാനുള്ള പട്ടിക തയാറാക്കാനാണ് ഉത്തരവ്. എന്നാൽ, പി.എഫിലേക്ക് തൊഴിലാളിയുടെ യഥാർഥ ശമ്പളത്തി​െൻറ 12 ശതമാനം തൊഴിലുടമ നിക്ഷേപിച്ചവർക്കേ ഇതിനർഹതയുണ്ടാവുകയുള്ളൂ. 8.33 ശതമാനം പെൻഷൻവിഹിതത്തിലേക്ക് മാറ്റിയിരിക്കണം. ഇതല്ലാത്തവരെ ശമ്പളത്തിന് ആനുപാതികമായ പെൻഷൻ പട്ടികയിൽ ഉൾപ്പെടുത്താനാവില്ലെന്ന് ഉത്തരവിനെ ഉദ്ധരിച്ച് പി.എഫ് ഒാഫിസ് കേന്ദ്രങ്ങൾ വ്യക്തമാക്കി. തൊഴിലുടമ നിശ്ചിതവിഹിതം അടച്ചില്ലെങ്കിൽ ജീവനക്കാരന് സ്വന്തംനിലയിൽ അടക്കാനവസരമുണ്ടാവില്ല. 

പല സ്ഥാപനങ്ങളും ജീവനക്കാര​െൻറ മൊത്തം ശമ്പളത്തി​െൻറ 12 ശതമാനം തൊഴിലുടമയുടെ വിഹിതമായി പി.എഫ് ഫണ്ടിലേക്കും അതിൽനിന്ന് 8.33 ശതമാനം പെൻഷൻ വിഹിതത്തിലേക്കും അടച്ചിട്ടില്ല എന്നാണ് റീജനൽ ഒാഫിസുകളിൽനിന്ന് നൽകുന്ന വിവരം.

Tags:    
News Summary - pf pension total payed can get pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.