കണ്ണൂർ: ശമ്പളത്തിന് ആനുപാതികമായ പെൻഷൻ അർഹതയെക്കുറിച്ച് തൊഴിലാളികൾക്ക് അനുകൂലമായ കേരള ഹൈകോടതിയുടെ പുതിയ വിധിയുടെ ആനുകൂല്യം കേസിൽ കക്ഷിചേരാത്ത മുഴുവൻ തൊഴിലാളികൾക്കും ലഭ്യമാവുന്നതിന് ഇനിയും കടമ്പകളുണ്ടെന്ന് നിയമവൃത്തങ്ങൾ. വിരമിക്കുന്ന എല്ലാ ജീവനക്കാർക്കും ശമ്പളത്തിെൻറ ആനുപാതിക പെൻഷൻ നൽകുന്നത് 2014 സെപ്റ്റംബര്‍ ഒന്നിനുമുമ്പ് വിരമിച്ചവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഉത്തരവാണ് ഹൈകോടതി ഇന്നലെ റദ്ദാക്കിയത്.
15,000ത്തോളം പേര് കക്ഷിചേര്‍ന്ന 507 കേസുകളിലാണ് ഹൈകോടതി ഇന്നലെ വിധി പറഞ്ഞത്. ഇൗ വിധിയെ തങ്ങൾക്കും ബാധകമാക്കണമെന്ന ഹരജി മറ്റ് തൊഴിലാളികൾ ഇനിയും സമർപ്പിക്കുകേയാ, എല്ലാ ജീവനക്കാർക്കും ആനുപാതിക പെൻഷൻ നൽകാമെന്ന 2017 മാർച്ച് 23ന് ഇ.പി.എഫ് ബോർഡ് പുറത്തിറക്കിയ ഉത്തരവ് നടപ്പിലാക്കുകയോ ചെയ്യാത്തിടത്തോളം മുഴുവൻ തൊഴിലാളികൾക്കും പെൻഷൻ ആനുകൂല്യം ലഭ്യമാവുകയില്ലെന്ന് ഹൈകോടതിയിൽ നിയമയുദ്ധത്തിന് നേതൃത്വം നൽകിയവർ പറയുന്നു. 2014ലാണ് മിൽമ റിട്ട. എംപ്ലോയീസ് വെൽഫെയർ അസോസിയേഷനിലെ 85 പേർ ചേർന്ന് നൽകിയ ഹരജിയിൽ ശമ്പളത്തിെൻറ ആനുപാതിക പെൻഷൻ നൽകാൻ ഹൈകോടതി ആദ്യം വിധിച്ചത്. ഇതിനെതിരെ ഇ.പി.എഫ് ഒാർഗനൈസേഷൻ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യവ്യാപകമായി പല സ്ഥാപനങ്ങളിലെ ജീവനക്കാരും തൊഴിലാളികളും സുപ്രീംകോടതിയിലെ കേസിൽ കക്ഷിചേർന്നു.
രാജ്യത്തെ പെൻഷൻ സ്വീകരിക്കുന്ന 55 ലക്ഷം തൊഴിലാളികൾക്കും പിരിയുേമ്പാഴുള്ള ശമ്പളത്തിെൻറ ആനുപാതിക പെൻഷൻ നൽകിയാൽ ബോർഡ് സാമ്പത്തികമായി തകർന്നുപോകുമെന്നായിരുന്നു വാദം.
2016 ഒക്ടോബറിൽ സുപ്രീം കോടതി തൊഴിലാളികൾക്ക് അനുകൂലമായി വിധിച്ചു. കേസിൽ കക്ഷിചേരാത്ത മുഴുവൻ തൊഴിലാളികൾക്കും വിധിയുടെ ആനുകൂല്യം ലഭിക്കുന്ന ഉത്തരവ് 2017 മാർച്ച് 23ന് ഇ.പി.എഫ് പുറത്തിറക്കിയത് ഇതേത്തുടർന്നാണ്. ഇതനുസരിച്ച് ഹയർ ഒാപ്ഷൻ സമർപ്പിക്കാൻ അവസരവും സോഫ്റ്റ്വെയർ പരിഷ്കരണവും നടത്തി. സ്ഥാപന ഉടമ തൊഴിലാളിയുടെ പെൻഷൻ വിഹിതത്തിെൻറ ആനുപാതികമനുസരിച്ച് നിക്ഷേപിച്ചിട്ടില്ലാത്തവർ കുടിശ്ശികയായി തുക അടച്ചാൽ പെൻഷൻ നടപ്പിലാവുമെന്ന ഘട്ടം വന്നപ്പോഴാണ് 2017 മേയ് 31ന് ഭേദഗതി ഉത്തരവ് പുറത്തിറങ്ങിയത്. ഇതോടെ എല്ലാ നടപടികളും സ്തംഭിക്കുകയായിരുന്നു.
ഇതുവരെയായി നടന്ന എല്ലാ കേസുകളിലും ഉണ്ടായ വിധിയുടെ ആനുകൂല്യം കേസിൽ കക്ഷിചേർന്നവർക്ക് മാത്രമേ ലഭിച്ചിട്ടുള്ളു. കേരളത്തിൽ കഴിഞ്ഞ നാലുവർഷത്തിനിടയിൽ വിവിധ ഘട്ടങ്ങളിൽ അനുകൂല വിധി നേടി അയ്യായിരത്തോളം പേർ, പിരിയുേമ്പാഴുള്ള ശമ്പളത്തിെൻറ ആനുപാതികമനുസരിച്ച് 10,000 മുതൽ 50,000 വരെ പെൻഷൻ ആനുകൂല്യം കൈപ്പറ്റുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.