‘തിടുക്കത്തിൽ നടപ്പാക്കിയപ്പോൾ പിഴവ് പറ്റി’: പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 19 പേരുടെ സ്വത്ത് ജപ്തി ചെയ്തുവെന്ന് സർക്കാർ

കൊച്ചി: മിന്നൽ ഹർത്താലിലുണ്ടായ നാശനഷ്ടത്തിന്‍റെ പേരിൽ പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 19 പേരുടെ സ്വത്തുവകകൾ സർക്കാർ ജപ്തി ചെയ്തതായി ആഭ്യന്തരവകുപ്പ്. സംസ്ഥാനത്ത് ആകെ 209 പേരുടെ സ്വത്താണ് ദ്രുതഗതിയിൽ ജപ്തി ചെയ്തത്. ചുരുങ്ങിയ സമയംകൊണ്ട് പൂർത്തിയാക്കേണ്ടതിനാൽ ജപ്തി തിടുക്കത്തിൽ നടപ്പാക്കിയപ്പോഴാണ് പിഴവ് പറ്റിയതെന്ന് ആഭ്യന്തര അഡീഷനൽ സെക്രട്ടറി ഡി. സരിത ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.

സംഘടനയുമായി ബന്ധമില്ലാത്തവരിൽനിന്ന് പിടിച്ചെടുത്ത സ്വത്ത് തിരികെ നൽകണമെന്ന് ഹൈകോടതി ഇന്നലെ ഉത്തരവിട്ടു. ഇത്തരം സ്വത്തുക്കളിലെ തുടർനടപടികൾ നിർത്തിവെക്കാൻ ലാൻഡ് റവന്യൂ കമീഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകി. പി.എഫ്.ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് ജപ്തി ചെയ്തതിന്‍റെ പട്ടിക കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 19 പേരുടെ പട്ടികയാണത്. ഇതിൽ 10 എണ്ണം മലപ്പുറം ജില്ലയിലാണ്. കോഴിക്കോട്- മൂന്ന്, വയനാട്- രണ്ട്, ആലപ്പുഴ, കോട്ടയം, പാലക്കാട്, തൃശൂർ -ഒന്നു വീതം.

ജപ്തി പട്ടികയിലെ പേരുകളിലും വിലാസത്തിലും സർവേ നമ്പറുകളിലുമുണ്ടായ സാമ്യംമൂലമാണ് ജപ്തിക്കിടെ ചില അപാകതകൾ സംഭവിച്ചതെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു. ഇത് പരിഗണിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഈ സ്വത്തുവകകൾ വിട്ടുനൽകാൻ ഉത്തരവിട്ടത്.

റവന്യൂ റിക്കവറി ആക്ടിലെ 35ാം വകുപ്പ് പ്രകാരം നോട്ടീസുപോലും നൽകാതെ ജപ്തി ചെയ്യാമെന്ന കോടതി ഉത്തരവിനെ തുടർന്ന് രജിസ്ട്രേഷൻ ഐ.ജി നൽകിയ സർവേ നമ്പറിലുൾപ്പെട്ട സ്വത്തുക്കളുടെ പട്ടികയാണ് ജപ്തിക്കായി ലാൻഡ് റവന്യൂ കമീഷണർക്ക് അയച്ചതെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു.

ജപ്തി ചെയ്യപ്പെട്ടവർക്ക് സംഘടനയുമായുള്ള ബന്ധം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചിരുന്നു. പോപുലർ ഫ്രണ്ട് പ്രവർത്തകർ 2022 സെപ്റ്റംബർ 23ന് നടത്തിയ മിന്നൽ ഹർത്താലിലെ അക്രമങ്ങളെത്തുടർന്ന് സ്വമേധയ എടുത്ത കേസാണ് ഹൈകോടതിയുടെ പരിഗണനയിലുള്ളത്. ഹർത്താലിൽ 5.20 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കിയത്.

അതേസമയം, ഹർത്താലിലെ ന​ഷ്ട​പ​രി​ഹാ​രം തി​ട്ട​പ്പെ​ടു​ത്തി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ വി​ത​ര​ണം ചെ​യ്യാ​ൻ രൂ​പ​വ​ത്​​ക​രി​ച്ച ക്ലെ​യിം​സ് ക​മീ​ഷ​ണ​ർ​ക്ക്​ സി​വി​ൽ കോ​ട​തി​ക്ക്​ സ​മാ​ന​മാ​യ അ​ധി​കാ​ര​മു​ണ്ടെ​ന്ന്​ ഹൈ​കോ​ട​തി വ്യക്തമാക്കി. ക്ലെ​യിം​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ത്​ വ്യ​ക്തി​യെ​യും വി​ളി​ച്ചു​വ​രു​ത്താ​നും രേ​ഖ​ക​ൾ വ​രു​ത്തി​ക്കാ​നും സ​ർ​ക്കാ​ർ, ​കെ.​എ​സ്.​ആ​ർ.​ടി.​സി അ​ട​ക്കം പൊ​തു -സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഏ​ത്​ സാ​മ​ഗ്രി​യും രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​നും ആ​വ​ശ്യ​പ്പെ​ടാം.

എ​റ​ണാ​കു​ള​ത്തെ റ​വ​ന്യൂ ട​വ​റി​ൽ സ്ഥ​ലം അ​നു​വ​ദി​ച്ചെ​ങ്കി​ലും ഫ​ർ​ണീ​ഷി​ങ്​​ ന​ട​പ​ടി​ക​ൾ​ക്കാ​യി ഒ​രു​മാ​സം വേ​ണ്ടി​വ​രു​മെ​ന്നും അ​തു​വ​രെ പൊ​തു​മ​രാ​മ​ത്ത്​ ഗെ​സ്റ്റ്​ ഹൗ​സി​ൽ സൗ​ക​ര്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഹൈ​കോ​ട​തി​ക്ക്​ സ​മീ​പ​ത്തെ ചേം​ബ​ർ കോം​പ്ല​ക്സി​ൽ താ​ൽ​ക്കാ​ലി​ക സി​റ്റി​ങ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ക്ലെ​യിം​സ്​ ക​മീ​ഷ​ണ​റു​ടെ ആ​വ​ശ്യം കോ​ട​തി അ​നു​വ​ദി​ച്ചു. സി​റ്റി​ങ് വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.

ക്ലെ​യിം​സ്​ ക​മീ​ഷ​ണ​ർ താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്ത്​ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം. ഒ​രു മാ​സ​ത്തി​ന​കം എ​റ​ണാ​കു​ളം റ​വ​ന്യൂ ട​വ​റി​ൽ ക്ലെ​യിം​സ്​ ക​മീ​ഷ​ണ​ർ ഓ​ഫി​സ്​ സ​ജ്ജ​മാ​കു​മെ​ന്ന്​ ജി​ല്ല ക​ല​ക്ട​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​ വി​ശ​ദീ​ക​ര​ണ​ത്തി​ന്​ ക​ല​ക്ട​ർ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​​ മു​ഖേ​ന ഹാ​ജ​രാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഹ​ര​ജി ഫെ​ബ്രു​വ​രി 20ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Tags:    
News Summary - PFI hartal: 19 mistaken attachments those who were not associated with the Popular Front of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.