കൊല്ലം: സംസ്ഥാന ഫാർമസി കൗൺസിലുകളിൽ രജിസ്ട്രേഷന് ഫാർമസിസ്റ്റുകൾക്ക് ‘എക്സിറ്റ്’ പരീക്ഷ നടത്താനുള്ള തീരുമാനം അടുത്ത വർഷംതന്നെ നടപ്പാക്കാൻ ഫാർമസി കൗൺസിൽ ഒാഫ് ഇന്ത്യ നടപടി തുടങ്ങി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സെൻട്രൽ കൗൺസിൽ യോഗം ഇതുസംബന്ധിച്ച തുടർനടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. കേന്ദ്ര ഫാർമസി കൗൺസിലിെൻറ കഴിഞ്ഞ ജനറൽ കൗൺസിൽ എക്സിറ്റ് പരീക്ഷ നടത്തുന്നതുസംബന്ധിച്ച തീരുമാനമെടുത്ത് കരട് നിയമം തയാറാക്കിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇതിനു കേന്ദ്ര സർക്കാറിെൻറ അനുമതി നേടാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.
നിലവിൽ സംസ്ഥാന ഫാർമസി കൗൺസിലുകളിൽ ഡി.ഫാം പാസായവർെക്കല്ലാം രജിസ്റ്റർ ചെയ്യാൻ കഴിയുന്ന സംവിധാനം എക്സിറ്റ് പരീക്ഷ വരുന്നതോടെ അവസാനിക്കും. എക്സിറ്റ് പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടുന്നവർക്കായി രജിസ്േട്രഷൻ പരിമിതപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.ഇതിനായി ഫാർമസി കൗൺസിൽ ഒാഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ പ്രത്യേക ഏജൻസി സംസ്ഥാനതലത്തിൽ പരീക്ഷ നടത്തും. വർഷത്തിൽ രണ്ടുതവണയായിരിക്കും പരീക്ഷ. ഫാർമസി സംബന്ധമായ വിഷയങ്ങളിൽ 100 മാർക്ക് വീതമുള്ള മൂന്ന് പേപ്പറുകളുണ്ടാവും. ഒാൺലൈൻ പരീക്ഷ നടത്താനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. ഫാർമസി കൗൺസിൽ ഒാഫ് ഇന്ത്യ പ്രസിഡൻറ് ബി. സുരേഷിെൻറ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രാരംഭപ്രവർത്തനങ്ങൾ നടത്തുന്നത്.
എക്സിറ്റ് പരീക്ഷ വരുന്നതോടെ മികച്ച ഫാർമസിസ്റ്റുകൾക്കുമാത്രമായി രജിസ്ട്രേഷൻ പരിമിതപ്പെടുന്ന സാഹചര്യമൊരുങ്ങുമെന്ന് കേരള ഫാർമസി കൗൺസിൽ പ്രസിഡൻറ് ബി. രാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു. നിലവിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഫാർമസിസ്റ്റുകൾക്കും ഫാർമസി ബിരുദമുള്ളവർക്കും പ്രവേശന പരീക്ഷ ബാധകമല്ല. ഡി.ഫാം പഠനം കഴിഞ്ഞ് പുതുതായി രജിസ്റ്റർ ചെയ്യുന്നവരാണ് പരീക്ഷ എഴുതേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.