വടകര: ഹോളിവുഡ് ഇതിഹാസ ചലച്ചിത്ര താരം മോർഗൻ ഫ്രീമാന്റ ചിത്രം ചർമരോഗ പരസ്യത്തിന് സ്ഥാപിച്ച് വിവാദമായതോടെ മാറ്റി. വടകര സഹകരണ ആശുപത്രിയിലാണ് അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്ക്വിൻ ടാഗ് തുടങ്ങിയവക്കുള്ള ചികിത്സയുടെ പരസ്യത്തിനുള്ള ബോർഡിൽ അരിമ്പാറയുള്ള മുഖമുള്ള മോർഗൻ ഫ്രീമാന്റ ചിത്രം പ്രദർശിപ്പിച്ചത്.
പ്രശസ്ത നടനോടുള്ള അവഹേളനമാണിതെന്ന് സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയർന്നത്. ഇതോടെ ആശുപത്രി പരസ്യ ബോർഡ് മാറ്റി. പരസ്യം തയാറാക്കിയവരിൽനിന്ന് ഉണ്ടായ പാകപ്പിഴയാണ് പിശക് വരുത്താനിടയാക്കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രിയുടെ എഫ്.ബി പേജിലും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
നാല് ദിവസമാണ് ബോർഡ് ആശുപത്രി വരാന്തയിൽ ഉണ്ടായിരുന്നത്. മോർഗൻ ഫ്രീമാനെ തിരിച്ചറിഞ്ഞവരാണ് പരസ്യം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് വിമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.