തിരുവനന്തപുരം: തോമസ് പിക്കറ്റിയെ കേരളത്തിലേക്ക് ക്ഷണിക്കുകയും ലണ്ടൻ ഒാഹരി വി പണിയിൽ കിഫ്ബി ഒാഹരി ലിസ്റ്റ് ചെയ്യുകയും ചെയ്ത പിണറായി വിജയൻ സർക്കാറിെൻറ നടപ ടി വിവാദത്തിലേക്ക്. കൂടുതൽ വിപണിസൗഹൃദ നയം പിന്തുടരുന്നതും നവ ഉദാരീകരണത്തെ ഗാഢ മായി പുൽകുന്നതുമായ നടപടിയാണ് ഇവയെന്ന വിമർശനമാണ് ഇടത് കേന്ദ്രങ്ങളിൽ നിന്ന ടക്കം ഉയരുന്നത്.
കേരള വികസന അനുഭവം പഠിക്കാൻ മുഖ്യമന്ത്രി ഫ്രഞ്ച് സാമ്പത്തിക വ ിദഗ്ധൻ തോമസ് പിക്കറ്റിയെ നേരിട്ട് ക്ഷണിക്കുകയും പിക്കറ്റി അത് സ്വീകരിക്കുകയു ം ചെയ്തു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടക്കുന്ന അവസരത്തിൽ മാർക്സിസത്തിൽ ഉൗന്നാത്ത സമ്പദ്നയങ്ങൾ പിന്തുടരുന്നതിെൻറ വ്യക്തമായ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ കിഫ്ബി ഒാഹരി ലിസ്റ്റ് ചെയ്തത് സി.പി.എം മുഖപത്രം അഭിമാനമായി ആഘോഷിച്ചതും ഇതിനൊപ്പമാണ് കൂട്ടിവായിക്കുന്നത്.
സംസ്ഥാന വരുമാനത്തിെൻറ മൂന്നിലൊന്ന് വരുന്ന ഗൾഫിൽ നിന്നുള്ള പണമയക്കൽ ചുരുങ്ങിവരികയണ്. വരുമാനവും ചെലവും തമ്മിലുള്ള അന്തരംമൂലം കേരളത്തിെൻറ പൊതുകടം വർഷംതോറും പെരുകുന്നു. താൻ ഒരു മാർക്സിസ്റ്റ് അല്ലെന്നും കാൾ മാർക്സിെൻറ ‘മൂലധനം’ വായിച്ചിട്ടില്ലെന്നും പരസ്യമായി പ്രഖ്യാപിച്ചയാളാണ് തോമസ് പിക്കറ്റി. മുതലാളിത്ത പ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്ന അന്വേഷണമാണ് പിക്കറ്റി നടത്തുന്നത്.
കേരളത്തിൽ സി.പി.എം നേതൃത്വത്തിൽ നടപ്പാക്കുന്ന നവ ഉദാരീകരണ സാമ്പത്തിക വികസന അജണ്ടക്ക് പുകമറ ഉണ്ടാക്കാനാണ് പിക്കറ്റിയെ മുൻനിർത്തി പിണറായി ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. സാമ്പത്തിക അസമത്വം അവസാനിപ്പിക്കാൻ സമ്പത്ത് അധികം കൈവശം വെച്ചിരിക്കുന്ന വിഭാഗത്തിൽനിന്ന് കൂടുതൽ നികുതി ഇൗടാക്കണമെന്ന നവ കെയ്നീഷ്യൻ സിദ്ധാന്തമാണ് പിക്കറ്റി മുന്നോട്ടുവെക്കുന്നത്. എന്നാൽ സാമ്പത്തിക അസമത്വത്തിന് വഴിയൊരുക്കുന്ന മുതലാളിത്തത്തെ പിക്കറ്റി അഭിമുഖീകരിക്കുന്നില്ലെന്ന വിമർശം മാർക്സിസ്റ്റ് ചിന്തകർക്കുണ്ട്.
കിഫ്ബി മസാല ബോണ്ടിെൻറ ഉയർന്നപലിശ നിരക്കിനെ കുറിച്ചുള്ള വിദഗ്ധരുടെ സംശയം നിലനിൽക്കേയാണ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ഒാഹരി ലിസ്റ്റ് ചെയ്തത്. സമ്പദ്വ്യവസ്ഥയുടെ വിപണിവത്കരണത്തിന് വേണ്ടി മൂലധനം സ്വരൂപിക്കാൻ ഭരണകൂടം തേടുന്ന മാർഗങ്ങൾക്കുള്ള കൃത്യമായ ഉദാഹരണമാണ് കിഫ്ബിയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പൊതുമേഖല, സംയുക്ത സംരംഭങ്ങൾ എന്നിവക്ക് പുറേമ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളും കിഫ്ബിക്ക് കീഴിൽ വിഭാവനം െചയ്യപ്പെടുന്നു.
പൊതുജനങ്ങളിൽനിന്ന് ‘യൂസർ ഫീ’ യോ ലെവിയോ ഇൗടാക്കുന്നതാണ് ഇവ. മോേട്ടാർ വാഹന നികുതിയിലും പെട്രോളിയം ഉൽപന്നങ്ങളിലെ സെസും ആണ് കിഫ്ബി വായ്പ തിരിച്ചടവിനുള്ള പ്രധാന ഉപാധിയായി ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് അസാധ്യമായാൽ ബജറ്റ് നീക്കിയിരിപ്പ് ഉപയോഗിക്കുമെന്ന വ്യവസ്ഥയും കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ഭാവിയിൽ സമ്പദ്വ്യവസ്ഥയുടെ തകർച്ചക്ക് വഴിതെളിക്കുമെന്നും ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.