തിരുകേശം ബോഡി വേസ്റ്റ് തന്നെ: നിലപാടിൽ മാറ്റമില്ല - മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുകേശം ബോഡി വേസ്റ്റ് തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താ സംശയം? പറഞ്ഞത് പറഞ്ഞതു തന്നെയാണ്. നിങ്ങളുടെ ആരുടെയും സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല നിലപാട് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു.

'ഖുർആനെ അനാവശ്യമായി വിവാദത്തിലേക്ക്​ വലിച്ചിഴക്കരുതെന്ന്​ താങ്കൾ ഇപ്പോൾ നിലപാട്​ സ്വീകരിക്കുന്നു. പക്ഷേ തിരുകേശ സമർപ്പണസമയത്ത്​ അങ്ങ്​ അഭിപ്രായപ്പെട്ടത്​ അത്​ ബോഡി വേസ്​റ്റാണ്​ കത്തിച്ചാൽ ചാമ്പലാകും എന്നാണ്​. അക്കാര്യത്തിൽ അങ്ങ്​ സ്വീകരിച്ച നിലപാട്​ ശരിയായിരുന്നോ, അതേ നിലപാട്​ തന്നെയാണോ ഇപ്പോഴും' എന്ന ചോദ്യത്തിനുള്ള മറുപടിയായാണ്​ മുഖ്യമന്ത്രി നിലപാട്​ വ്യക്തമാക്കിയത്​.

ഖുര്‍ആനെ കള്ളക്കടത്തിന് വേണ്ടി ഉപയോഗിച്ചുവെന്ന് പറഞ്ഞത് ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ്​. തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതി ഉണ്ടായി. അന്വേഷണം തിരിച്ചുവിടാന്‍ നോക്കുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ചിലര്‍ക്ക് നെഞ്ചിടിപ്പ് കൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - pinarayi vijayan about thirukesham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.