തൃശൂർ: ചൊവ്വാഴ്ച കണ്ണൂരിലെ സി.പി.എം ഓഫിസിൽ പാർട്ടി ചിഹ്നത്തിന് മുന്നിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ ചില വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും രാഷ്ട്രീയ ലാഭത്തിന് ഒൗദ്യോഗിക പദവി ദുരുപയോഗമാണെന്നും ടി.എൻ. പ്രതാപൻ എം.പി. ഇതുസംബന്ധിച്ച് കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകൾക്ക് പരാതി നൽകിയതായി അദ്ദേഹം അറിയിച്ചു.
വൃദ്ധ സദനങ്ങളിലെയും കെയർ ഹോമുകളിലെയും അന്തേവാസികൾക്ക് അവർ താമസിക്കുന്നിടത്ത് വാക്സിനേഷൻ സൗകര്യമൊരുക്കും, ചൂട് കൂടുതലുള്ള കാലാവസ്ഥയിൽ 11 മുതൽ മൂന്നുമണി വരെ തൊഴിലാളികളെക്കൊണ്ട് തൊഴിലുടമകൾ ജോലി ചെയ്യിപ്പിക്കരുത്, അഭ്യസ്തവിദ്യരായ യുവാക്കൾക്കും സ്ത്രീകൾക്കും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കും കെ-ഡെക്സിെൻറ വെബ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്താൽ ജോലി ലഭിക്കും എന്നീ വാഗ്ദാനങ്ങളും ഔദ്യോഗിക പ്രഖ്യാപനങ്ങളുമാണ് മുഖ്യമന്ത്രി നടത്തിയത്.
കോവിഡ് രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളും ചട്ടലംഘനമാണെന്ന് പരാതിയിൽ ബോധിപ്പിച്ചതായി പ്രതാപൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.