തിരുവനന്തപുരം: ഡി.ജി.പിയുടെ ആവശ്യപ്രകാരം മുൻ ചീഫ് സെക്രട്ടറി നിർദേശിച്ചതിെൻറ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണഫണ്ടിൽനിന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്രക്ക് പണം അനുവദിച്ചതെന്ന് റവന്യൂ സെക്രട്ടറിയുടെ വിശദീകരണം. എന്നാൽ, തനിക്കൊന്നും അറിയില്ലെന്ന നിലയിൽ കൈമലർത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റ. മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്രക്ക് െചലവായ എട്ട് ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടിൽനിന്ന് അനുവദിച്ച് ഉത്തരവിറക്കിയ സംഭവത്തിൽ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും സി.പി.െഎ സംസ്ഥാന െസക്രട്ടറി കാനം രാേജന്ദ്രനും നൽകിയ വിശദീകരണത്തിലാണ് റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഡി.ജി.പി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ട പ്രകാരമാണ് ഇൗ പണം അനുവദിച്ചതെന്ന് ഇതുസംബന്ധിച്ച ഉത്തരവും വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിക്ക് തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഹെലികോപ്ടർ ഒരുക്കിയതിന് െചലവായ എട്ട് ലക്ഷം രൂപ അനുവദിക്കണമെന്ന് ഡിസംബർ അവസാനം രേഖാമൂലം തന്നെ ഡി.ജി.പി ആവശ്യപ്പെട്ടിരുന്നു. ആ കത്ത് അന്ന് ചീഫ് സെക്രട്ടറിയായിരുന്ന കെ.എം. എബ്രഹാം തനിക്ക് കൈമാറുകയായിരുെന്നന്നും ആ പണം അനുവദിക്കാൻ നിർദേശം നൽകുകയുമായിരുന്നുമെന്നാണ് പി.എച്ച്. കുര്യെൻറ വിശദീകരണം. അതിെൻറ അടിസ്ഥാനത്തിലാണ് ഇൗമാസം ആറിന് പണം അനുവദിച്ച് ഉത്തരവിറക്കിയതെന്നും അേദ്ദഹം വിശദീകരിച്ചു.
റവന്യൂ സെക്രട്ടറിയുടെ വിശദീകരണത്തോടെ ഇൗ വിവാദം അവസാനിെച്ചന്ന പ്രതികരണമാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനിൽ നിന്നുമുണ്ടായിട്ടുള്ളതും. തെൻറ അറിവോടെയല്ല ഇൗ തുക അനുവദിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി ഇതുസംബന്ധിച്ച് റവന്യൂ സെക്രട്ടറിയോട് വിശദീകരണവും തേടിയിരുന്നു. എന്നാൽ, തെൻറ ആവശ്യപ്രകാരമാണ് പണം അനുവദിച്ചതെന്ന കാര്യം ഡി.ജി.പി ലോക്നാഥ് ബെഹ്റ നിഷേധിച്ചു. ഇതുസംബന്ധിച്ച വിശദീകരണം തേടിയ മാധ്യമപ്രവർത്തകരോട് അത് തെൻറ വിഭാഗമല്ലെന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്ന ഏജൻസിയാണ് പൊലീസ്. ആ സുരക്ഷ ഒരുക്കുകയാണ് ചെയ്തത്.
അല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഡി.ജി.പിയുടെ പ്രതികരണം. എന്നാൽ ഡിസംബർ 26ന് മുഖ്യമന്ത്രിക്ക് തൃശൂരിൽനിന്ന് തിരുവനന്തപുരത്ത് വരാൻ ഹെലികോപ്ടർ ആവശ്യമുണ്ടെന്ന നിലയിലുള്ള കത്ത് 25ന് തന്നെ ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്. 29ന് ഇൗ തുക അനുവദിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ട രേഖയുമുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.