കോട്ടയം: കേരളാ കോൺഗ്രസ് നേതാക്കളായ പി.ജെ. ജോസഫും മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവെച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണന് ഇരുവരും രാജിക്കത്ത് കൈമാറി. നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുമ്പാണ് എം.എൽ.എ സ്ഥാനം രാജിവച്ചത്. തൊടുപുഴ, കടുത്തുരുത്തി എന്നീ സിറ്റിങ് സീറ്റുകളിൽ നിന്നുള്ള എം.എൽ.എമാരാണ് പി.ജെ. ജോസഫും മോൻസ് ജോസഫും.
എൻ.ഡി.എ വിട്ട പി.സി. തോമസിന്‍റെ കേരള കോണ്‍ഗ്രസിൽ ജോസഫ് വിഭാഗം കഴിഞ്ഞ ദിവസം ലയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് രാജിവെക്കാനുള്ള തീരുമാനം. എം.എൽ.എ സ്ഥാനം രാജിവെക്കുന്നതാണ് നല്ലതെന്ന നിയമോപദേശവും ഇരുവർക്കും ലഭിച്ചിരുന്നു.
ലയനത്തിന് പിന്നാലെ കേരള കോൺഗ്രസിന്‍റെ ചിഹ്നമായ സൈക്കിൾ സൈക്കിളിനായി തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.
രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം എന്ന പേരും ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണെന്ന ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിെവച്ചത് പി.ജെ ജോസഫ് വിഭാഗത്തിന് വലിയ തിരിച്ചടിയായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്ഥാനാർഥികൾക്ക് വോട്ട് കുറയാനും ഇത് വഴിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.