പാലാ: യു.ഡി.എഫ് നേതാക്കളെല്ലാം അണിനിരന്ന പാലാ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെ ൻഷനിൽ പി.ജെ. ജോസഫിന് കൂക്കിവിളിയും അസഭ്യവർഷവും. ജോസ് വിഭാഗം പ്രവർത്തകരുടെ പ്രത ിഷേധത്തിൽ പലതവണ ജോസഫിന് പ്രസംഗം നിർത്തിവെക്കേണ്ടിവന്നു.
പ്രതിപക്ഷ നേതാവ് ര മേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, എം.കെ. മുനീർ തുടങ്ങിയ യു.ഡി.എഫ ് നേതാക്കൾ പെങ്കടുത്ത യോഗത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്.
കേരള കോൺഗ്രസ് സ്ഥാനാർഥിയായി ജോസ് ടോം നൽകിയ പത്രിക വരണാധികാരി തള്ളിയതിനുപിന്നാലെ പാലാ പുഴക്കര മൈതാനത്തായിരുന്നു യു.ഡി.എഫ് കൺവെൻഷൻ. രണ്ടില ചിഹ്നം ജോസ് ടോമിന് ലഭിക്കില്ലെന്ന് വ്യക്തമായതാണ് ജോസ് വിഭാഗം പ്രവർത്തകരെ പ്രകോപിപ്പിച്ചത്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവർക്കൊപ്പമാണ് ജോസഫ് വേദിയിലെത്തിയത്.
സമ്മേളനം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല, ജോസഫിെൻറ പേര് പരാമർശിച്ചതോെട കൂക്കിവിളി ഉയർന്നു. ഇതിനുശേഷം പ്രസംഗത്തിനായി ജോസഫ് എഴുന്നേറ്റ് മൈക്കിന് മുന്നിലെത്തിയതോടെ പ്രവർത്തകർ കൂക്കിവിളിയും ഇറങ്ങിപ്പോടോ തുടങ്ങിയ ആക്രോശവാക്കുകളുമായി ബഹളം തുടങ്ങി. ഇത് അവസാനിച്ചിട്ടാവാം പ്രസംഗം എന്ന് ജോസഫ് പറഞ്ഞതോടെ ബഹളം വീണ്ടും തുടർന്നു. ഇതോടെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ജോസ് കെ. മാണിയും മറ്റ് നേതാക്കളും പ്രവർത്തകരോട് ശാന്തരാകാൻ നിർദേശിച്ചു.
ബഹളം അവസാനിച്ചതോടെ ജോസഫ് പ്രസംഗം ആരംഭിച്ചെങ്കിലും ഇടക്കിെട കൂക്കിവിളി ഉയർന്നു. കെ.എം. മാണിയുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് വാചാലനായ ജോസഫ്, മാണിയുടെ പ്രവർത്തനങ്ങളും ഇടപെടലുകളും യുവതലമുറ മനസ്സിലാക്കണമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.