പട്ടാമ്പി: നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടുകള്‍ക്കു വേണ്ടി അഞ്ച് സീറ്റുകളിൽ സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിക്കാൻ പദ്ധതിയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം പദയാത്രയുടെ സമാപന സമ്മേളനം ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കരിമ്പുള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസുമായും എസ്.ഡി.പി.ഐയുമായും ഒരേസമയം സി.പി.എം പരസ്യമായ ബന്ധം സ്ഥാപിച്ചു.
പിണറായി ഭരണത്തില്‍ രക്ഷപ്പെട്ടത് സി.പി.എം നേതാക്കളുടെ കുടുംബം മാത്രമാണ്. യുവാക്കളുടെ പ്രതിഷേധത്തിെൻറ കനല്‍ മതി പിണറായി സര്‍ക്കാറിെൻറ അന്ത്യത്തിനെന്നും ഫിറോസ് പറഞ്ഞു. മണ്ഡലം പ്രസിഡൻറ് എം.കെ. മുഷ്താഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം.എ. സമദ് മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ കരീം, സി.പി. മുഹമ്മദ്, വി.ടി. ബല്‍റാം എം.എല്‍.എ, കെ.പി. ബാപ്പുട്ടി, സി. സംഗീത, കെ.എസ്.ബി.എ തങ്ങള്‍, കെ.ടി.എ ജബ്ബാര്‍, മുഹമ്മദലി മറ്റാംതടം, പി.എം. മുസ്തഫ തങ്ങള്‍, ടി. കുഞ്ഞാപ്പ ഹാജി, സി.എ. സാജിത്, ഇ. മുസ്തഫ, പി.കെ. ഉണ്ണികൃഷ്ണന്‍, ഷബീര്‍ തോട്ടത്തില്‍, സി. കുഞ്ഞുമണി, വി.ടി. സക്കീര്‍ഹുസൈന്‍, വി. ഹംസ, വി.എം. ഷരീഫ്, ഷിഹാബ് കരിമ്പുള്ളി, സൈനുല്‍ ആബിദ്, ഹംസ കൊണ്ടൂര്‍ക്കര തുടങ്ങിയവർ പെങ്കടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.