'ഖുർആൻെറ മറവിൽ സ്വർണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീൽ സമ്മതിച്ചു; ഇത് തന്നെയല്ലേ യു.ഡി.എഫും പറഞ്ഞത്'

കോഴിക്കോട്​: ഖുർആന്റെ മറവിൽ സ്വർണം കടത്തിയിട്ടുണ്ടാകാമെന്ന് കെ.ടി. ജലീൽ സമ്മതിച്ച സ്ഥിതിക്ക് പിണറായി വിജയൻ മാപ്പു പറയുമോയെന്ന്​ യൂത്ത്​ ലീഗ്​ സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്​. റിപ്പോർട്ടർ ചാനലിന്​ നൽകിയ അഭിമുഖത്തിൽ ജലീൽ പറഞ്ഞതിൻെറ വിഡിയോ ക്ലിപ്പ്​ പങ്കുവെച്ചാണ്​ ഫിറോസ്​ അഭിപ്രായം പ്രകടിപ്പിച്ചത്​.

നയതന്ത്ര കാർഗോയിൽ ഖുർആൻെറ മറവിൽ സ്വർണംകടത്തുന്നു എന്ന്​ സംശയിക്കുന്നില്ലേയെന്ന ചോദ്യത്തിന്​ മറുപടിയായി 'ഉണ്ടായിരിക്കാം, ഞാനത്​ തള്ളിക്കളയുന്നില്ല' എന്ന്​ ജലീൽ മറുപടി പറഞ്ഞിരുന്നു. ഇത്​ യു.ഡി.എഫ്​ കേന്ദ്രങ്ങൾ രാഷ്​ട്രീയ ആയുധമാക്കുന്നുണ്ട്​.

ഇത് തന്നെയല്ലേ യു.ഡി.എഫും പറഞ്ഞത്. അതിൻെറ പേരിലല്ലേ വിശുദ്ധ ഖുർആനെ സി.പി.എം വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ഖുർആൻെറ മറവിൽ സ്വർണ്ണം കടത്തിയിട്ടുണ്ടാകാമെന്ന് ജലീൽ സമ്മതിച്ച സ്ഥിതിക്ക് പിണറായി വിജയൻ മാപ്പു പറയുമോ?. സ്വർണ്ണക്കടത്ത് സംഘത്തിനെതിരെയുള്ള സമരത്തെ ഖുർആൻ വിരുദ്ധ സമരമായി ചിത്രീകരിച്ച് വിശ്വാസികളെ വേദനിപ്പിച്ചതിന് കോടിയേരി ബാലകൃഷ്​ണൻ മാപ്പു പറയുമോ' -പി.കെ. ഫിറോസ്​ ചോദിച്ചു.

Tags:    
News Summary - pk firos statement about kt jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.